രാഷ്ട്രപതിയുടെ പൊലിസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ 12 ഉദ്യോഗസ്ഥര്‍ക്ക് മെഡല്‍
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള രാഷ്ട്രപതിയുടെ പൊലിസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 12 പൊലിസ് ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരത്തിന് അര്‍ഹരായി.
എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍.
ഡപ്യൂട്ടി കമ്മിഷണര്‍ വി യു കുര്യാക്കോസ്, എസ്പി പി.എ മുഹമ്മദ് ആരിഫ്, ട്രെയ്നിങ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.കെ സുബ്രഹ്മണ്യന്, എസ്പി പി.സി സജീവന്, അസിസ്റ്റന്റ് കമ്മിഷണര്‍ കെ.കെ സജീവ്, ഡപ്യൂട്ടി സൂപ്രണ്ട് അജയകുമാര്‍ വേലായുധന് നായര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി പ്രേമരാജന്‍, ഡപ്യൂട്ടി സൂപ്രണ്ട് അബ്ദുല്‍ റഹീം അലി കുഞ്ഞ്, അസിസ്റ്റനന്റ് കമ്മിഷണര്‍ രാജു കുഞ്ചന്‍ വെളിക്കകത്ത്, ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ ഹരിപ്രസാദ് എന്നിവരാണ് മെഡല്‍ നേടിയത്. ആകെ 1,082 ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്ക്കാരത്തിന് അര്‍ഹരായത്. ഏറ്റവും കൂടുതല്‍ പേര് സിആര്‍പിഎഫില്‍ നിന്നാണ്. 171 പേര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."