ജയശങ്കറിന്റെ വീഡിയോ കാണിച്ച് ഇമ്രാന്‍ ഖാന്റെ റാലി; സ്വതന്ത്ര വിദേശനയത്തിന് പ്രശംസ
ഇസ്‌ലാമാബാദ്: ഇന്ത്യയുടെ വിദേശകാര്യനയത്തെ പ്രശംസിച്ച് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ലാഹോറില്‍ നടന്ന പൊതുപരിപാടിയിലാണ് ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തേയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനേയും ഇമ്രാന്‍ അഭിനന്ദിച്ചത്.
'ഇന്ത്യയ്ക്കും പാകിസ്താനും ഒരേസമയം സ്വാതന്ത്ര്യം നേടാമെങ്കില്‍, ന്യൂഡല്‍ഹിക്ക് സ്വന്തം ജനതാല്‍പര്യം അനുസരിച്ചു സ്വതന്ത്ര വിദേശനയം രൂപീകരിക്കാനാവുമെങ്കില്‍, ആരാണ് ഷഹബാസ് ഷരീഫ് സര്‍ക്കാരിനെ അതില്‍നിന്നു പിന്നോട്ടുവലിക്കുന്നത്? റഷ്യയില്‍നിന്ന് എണ്ണ വാങ്ങരുതെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടു. യുഎസിന്റെ തന്ത്രപ്രധാന സഖ്യരാജ്യമാണ് ഇന്ത്യ. എന്നാല്‍ പാകിസ്താന്‍ അല്ല. പക്ഷേ, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എന്താണു പറഞ്ഞതെന്ന് നമുക്ക് കേള്‍ക്കാം'- ജയശങ്കറിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇമ്രാന്‍ പറഞ്ഞു.
യുഎസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാതിരിക്കാനുള്ള തീരുമാനത്തിലെത്തിയ പാക് സര്‍ക്കാരിനെ ഇമ്രാന്‍ വിമര്‍ശിക്കുകയും ചെയ്തു.
താരതമ്യേന വില കുറഞ്ഞ എണ്ണ വാങ്ങുന്നതിനായി റഷ്യയുമായി ഞങ്ങള്‍ ചര്‍ച്ച നടത്തി. എന്നാല്‍ യുഎസിന്റെ സമ്മര്‍ദത്തെ എതിര്‍ത്തു പറയാന്‍ ഈ സര്‍ക്കാരിന് ധൈര്യമില്ല. ഇന്ധനവില ആകാശംമുട്ടുന്നു. ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. ഈ അടിമത്തത്തെ ഞാന്‍ എതിര്‍ക്കുന്നു' - ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."