കാബൂളിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണം
കാബൂള്‍: കാബൂളിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് വെടിവയ്പും സ്ഫോടനവും. ഇന്നലെ രാത്രിയാണ് ഭീകരാക്രമണമുണ്ടായത്. സായുധധാരികളായ സംഘം വെടിവയ്പ് നടത്തുകയും ഗ്രനേഡുകള്‍ എറിയുകയുമായിരുന്നു. കാംപസില്‍ വിദേശ പ്രൊഫസര്‍മാരെയും 100 ലേറെ വിദ്യാര്‍ഥികളെയും ലക്ഷ്യംവച്ചാണ് ആക്രമണം നടന്നത്. വിദ്യാര്‍ഥികള്‍ കാംപസില്‍ കുടുങ്ങിക്കിടക്കുകയാണ്. സുരക്ഷാ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഈ മാസം ആദ്യം രണ്ട് വിദേശ പ്രൊഫസര്‍മാരെ താലിബാന് തട്ടിക്കൊണ്ടുപോയിരുന്നു. ആസ്ത്രേലിയന്‍, യു.എസ് പൗരന്മാരായ പ്രൊഫസര്‍മാരെയാണ് തട്ടിക്കൊണ്ടുപോയത്. കാബൂളിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റി 2006 ലാണ് തുറന്നത്. 1,700 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."