'കോടതിയുടെ കണ്ടെത്തല്‍ നിര്‍ഭാഗ്യകരം' സിവിക് ചന്ദ്രന്റെ ജാമ്യ ഉത്തരവിനെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്; നിയമനടപടിയിലേക്ക്
കോഴിക്കോട്: സിവിക് ചന്ദ്രന്റെ ജാമ്യ ഉത്തരവിനെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്. സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍ നിര്‍ഭാഗ്യകരമെന്ന് കമ്മീഷന് ചെയര്മാന് രേഖാ ശര്‍മ ചൂണ്ടിക്കാട്ടി. ഉത്തരവ് ഉണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതം കോടതി പരിഗണിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനെതിരെ നിയമനടപടിയിലേക്ക് കമ്മീഷന് നീങ്ങിയേക്കുമെന്നാണ് സൂചന.
പരാതിക്കാരിയുടെ വസ്ത്രധാരണ രീതി ലൈംഗികമായി പ്രകോപിപ്പിക്കുന്നതാണെന്നായിരുന്നു ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവിലെ പരാമര്‍ശം.
കോഴിക്കോട് സെഷന്‍സ് കോടതിയാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
2020 ഫെബ്രുവരി 8ന് കൊയിലാണ്ടി നന്തി കടല്‍ത്തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയ സമയത്ത് സിവിക് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. മറ്റൊരു പരാതിയില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."