വഴങ്ങാനില്ല; ഗവര്‍ണര്‍ക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല നിയമയുദ്ധത്തിന്; ഉത്തരവ് റദ്ദ് ചെയ്യാന്‍ കോടതി കയറാന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം
കണ്ണൂര്‍: കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല നിയമയുദ്ധത്തിന്. മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയുള്ള കണ്ണൂര്‍ സര്‍വകലാശാല ജൂലൈ 27ന് ഇറക്കിയ വിജ്ഞാപനമാണ് ഗവര്‍ണര്‍ മരവിപ്പിച്ചത്. ഗവര്‍ണറുടെ സ്റ്റേ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോകാന്‍ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഗവര്‍ണര്‍ക്ക് വഴങ്ങേണ്ടതില്ലെന്നാണ് യോഗത്തിന്റെ തീരുമാനം.
സര്‍വകലാശാല ചട്ട പ്രകാരം സിന്റിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. കാരണം കാണിക്കല്‍ നോട്ടിസില്‍ തുടര്‍നടപടികള്‍ മറ്റന്നാള്‍ സ്വീകരിക്കുമെന്നും വി.സി വ്യക്തമാക്കി. പ്രിയ വ!ര്‍ഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞതിന് പിന്നാലെയാണ് ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ റാങ്ക് പട്ടിക മരവിപ്പിച്ചത്. 1996ലെ കണ്ണൂര്‍ സര്‍വകലാശാല ചട്ടത്തിലെ സെക്ഷന്‍ 7(3)പ്രകാരമാണ് ഗവര്‍ണറുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."