HOME
DETAILS

ഉന്നതവിദ്യാഭ്യാസ നിയമനം പി.എസ്.സിക്ക് വിടണം

  
backup
August 18 2022 | 19:08 PM

higher-education-2022

 

യു.കെ കുമാരൻ


ഉന്നതവിദ്യാഭ്യാസ മേഖലയെ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം ഇന്നത്തെ പോലെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. അക്കാദമിക രംഗത്ത് കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു നാടിന് എക്കാലത്തും ഏറെ അഭിമാനമാണ്. അതുകൊണ്ടാണ് കേരളത്തിൽ ആദ്യമായി സർവകലാശാല സ്ഥാപിക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ തലപ്പത്തേക്ക് ഏറ്റവും ഉന്നതനായ ശാസ്ത്രജ്ഞനെ നിയമിക്കണമെന്ന ചിന്ത അക്കാലത്തെ ഭരണാധികാരിക്കുണ്ടായത്. എന്നാൽ ഇക്കാലത്ത് അങ്ങനെയൊരു ചിന്ത ഭരണാധികാരിക്ക് ഉണ്ടാവില്ലെന്ന് മാത്രമല്ല, സർവകലാശാലകൾക്ക് നൽകിയ സ്വതന്ത്രമായ അധികാരങ്ങളിൽ പലതും വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. അതത് കാലത്ത് ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ അധികാര കേന്ദ്രത്തിന്റെ ഇച്ഛാശക്തിക്ക് വിധേയമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുമെന്ന് മാത്രമല്ല, ഈ മേഖലയെ പൂർണമായും സങ്കുചിത രാഷ്ട്രീയത്തിന്റെ വരുതിക്ക് വിധേയമാക്കുകയും ചെയ്യും. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല നേരിടാൻപോവുന്ന ഏറ്റവും വലിയ അപചയത്തിന്റെ ദൃഷ്ടാന്തമാവുകയാണ് സമീപകാല സംഭവങ്ങൾ.


സർവകലാശാലകളുടെ പൂർണ നിയന്ത്രണം ചാൻസലർ കൂടിയായ ഗവർണർക്കാണുള്ളത്. സർവകലാശാലകളുടെ പൂർണ ഉത്തരവാദിത്വവും ചാൻസലർക്കാണ്. അതുകൊണ്ടുതന്നെ നമ്മുടെ സർവകലാശാല നിയമനങ്ങളിൽ ഒരുപരിധിവരെ നിയമവിധേയമായിട്ടാണ് പല നിയമനങ്ങളും നടന്നിട്ടുള്ളത്. എന്നാൽ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ സർവകലാശാലകളുടെ നിയമനത്തിൽ കടന്നുവന്നതോടെ ഇതൊഴിവാക്കാൻ ഭരണാധികാരികൾ കണ്ടെത്തിയ എളുപ്പ മാർഗം ചാൻസലറുടെ അധികാരം വെട്ടിക്കുറയ്ക്കുക(ഇല്ലാതാക്കുക) എന്നതാണ്. അതിന് അവർ കണ്ടെത്തിയ ഉപാധി ഉന്നതവിദ്യാഭ്യാസത്തിന്റെ തലപ്പത്ത് അഴിച്ചുപണി നടത്തുകയെന്നതാണ്. അതിനെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ആ കമ്മിറ്റി സർക്കാരിന് നിർദേശങ്ങൾ സമർപ്പിച്ചിരിക്കുകയാണ്. ചാൻസലറുടെ ചുമതല വഹിക്കുന്ന ഗവർണറുടെ ചുമതല പരിപൂർണമായി ഒഴിവാക്കി ചാൻസലറുടെ സ്ഥാനത്തേക്ക് മുഖ്യമന്ത്രിയെ പ്രതിഷ്ഠിക്കുകയാണ് ചെയ്യുക. അതിനു പുറമെ എല്ലാ സർവകലാശാലകൾക്കും വിസിറ്റർ എന്ന പദവിയുണ്ടായിരിക്കും. ഇത്തരമൊരു സംവിധാനം നടപ്പിലാവുന്നതോടെ സർവകലാശാലകളുടെ സ്വയംഭരണം പൂർണമായും ഇല്ലാതാവുകയും അതത് കാലത്തെ രാഷ്ട്രീയ മേൽക്കോയ്മക്ക് വിധേയമായി പ്രവർത്തിക്കാനുള്ള സാഹചര്യം കൈവരികയും ചെയ്യും. ഏറെക്കുറെ നമ്മുടെ സർവകലാശാലകൾ അതേ രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നതെങ്കിലും നിലവിൽ ചെറിയൊരു മറയുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രി ചാൻസലറുടെ ചുമതല വഹിക്കുന്നതോടെ ആ മറ ഇല്ലാതാവുകയാണ്. ഭാവിയിൽ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കാൻ പോവുന്ന ഏറ്റവും വലിയ സ്വത്വ പ്രതിസന്ധിയായിരിക്കുമിത്.


അടുത്ത കാലത്ത് നമ്മുടെ സർവകലാശാലകളിലെ നിയമനങ്ങളിൽ കാണപ്പെട്ട ചില അനഭിലഷണീയ പ്രവണതകൾ വിരൽചൂണ്ടുന്നത് ഭീകരമായ ഈ യാഥാർഥ്യത്തിലേക്കുതന്നെയാണ് ഉന്നതവിദ്യാഭ്യാസ മേഖല നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ്. കാലടി സർവകലാശാല മലയാള വിഭാഗത്തിൽ നടന്ന ഒരു നിയമനത്തിൽ വേണ്ടത്ര യോഗ്യതയില്ലാത്ത ഒരു ഉദ്യോഗാർഥിക്കാണ് നിയമനം ലഭിച്ചത്. കേരള സർക്കാരിന്റെ ഉന്നത തസ്തികയിൽ ഇരിക്കുന്ന ഒരു വ്യക്തിയുടെ ഭാര്യയായിരുന്നു ഈ ഉദ്യോഗാർഥി. കഴിവുള്ള മറ്റു പലരെയും പിന്തള്ളി മുന്നിലെത്താൻ ഈ ഉദ്യോഗാർഥിയെ പ്രാപ്തമാക്കിയത് ഉന്നതമായ രാഷ്ട്രീയ പശ്ചാത്തലമാണ്. മുമ്പും പല രൂപങ്ങളിൽ നിയമന മേഖലയിൽ രാഷ്ട്രീയം സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിൽ പോലും പ്രത്യക്ഷ മാനദണ്ഡങ്ങൾ തൃണവൽഗണിക്കുന്ന നിലപാട് നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല സ്വീകരിക്കുന്നത് ഇതാദ്യമായായിരുന്നു. യു.ജി.സി പുറപ്പെടുവിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമനം നടന്നതെന്നും പിന്നീട് വ്യാഖ്യാനിക്കപ്പെട്ടു. മറ്റു മേഖലയിലെ നേട്ടങ്ങൾ എന്തുതന്നെയായാലും അഭിമുഖ പരീക്ഷയിലെ വിലയിരുത്തലാണ് പ്രധാനമെന്നതാണ് യു.ജി.സി നിർദേശത്തിന് നൽകിയ വ്യാഖ്യാനം. അതിന്റെ അടിസ്ഥാനത്തിൽ മറ്റെല്ലാത്തിലും പിറകെയായ ഉദ്യോഗാർഥി അഭിമുഖ പരീക്ഷയിലൂടെ ഏറ്റവും മുൻപിലെത്തുന്നു. നിയമനങ്ങളിൽ രാഷ്ട്രീയം മാത്രം നോക്കുന്ന അധികാരികൾക്ക് യു.ജി.സിയുടെ നിർദേശത്തിന് നൽകിയ വ്യാഖ്യാനം ഒരു മറയായി കാണുകയും ചെയ്തു. കണ്ണൂർ സർവകലാശാലയിലും നടന്നത് ഇതുതന്നെയാണ്. മലയാള വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഏറ്റവും കുറഞ്ഞ മാർക്ക് നേടിയ ഉദ്യോഗാർഥിയെയാണ്. സർക്കാരിൽ ഉന്നതസ്ഥാനം വഹിക്കുന്ന വ്യക്തിയുടെ ഭാര്യയാണ് ഈ ഉദ്യോഗാർഥിയും. ഈ തസ്തികയിലേക്കുള്ള അപേക്ഷയിൽ ഏറ്റവും കുറഞ്ഞ മാർക്കു നേടിയ ഉദ്യോഗാർഥി അഭിമുഖ പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് ഇവിടെയും നൽകിയ ന്യായീകരണം. ഭരിക്കുന്നവരുടെ ഇംഗിതമറിഞ്ഞ് നിയമിക്കാൻ പേന ചലിപ്പിക്കുന്ന ഇന്റർവ്യൂബോർഡ് അംഗങ്ങളുണ്ടെങ്കിൽ ഇത്തരം നിയമനങ്ങൾ വളരെ എളുപ്പമാകുന്നതാണ്.


ആത്മാഭിമാനം എന്നത് പലതിൽനിന്നും ഇറങ്ങിപ്പോയിക്കൊണ്ടിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ പരിപ്രേക്ഷ്യത്തിനപ്പുറത്തേക്ക് തങ്ങളുടെ നിലപാടുകളെ കൊണ്ടുപോകാൻ കഴിയാത്തവരായി നമ്മുടെ ഭരണവർഗവും മാറിക്കൊണ്ടിരിക്കുന്നു. അഭിമുഖ പരീക്ഷയിൽ സ്വേച്ഛാനുസരണം തീരുമാനമെടുക്കാമെന്ന് യു.ജി.സി ഒരിടത്തും നിർദേശിച്ചില്ലെന്നതാണ് യാഥാർഥ്യം. ഉദ്യോഗാർഥികളുടെ മറ്റു നേട്ടങ്ങൾക്കൊപ്പമേ അഭിമുഖ പരീക്ഷയെ വിലയിരുത്താവൂ എന്ന് യു.ജി.സി നിർദേശിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ തിമിരം ബാധിച്ച അധികാരിവർഗം ഇത്തരം നിർദേശങ്ങൾ സൗകര്യപൂർവം മറക്കുകയാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല അനുദിനം ജീർണതകളിലേക്ക് വീണുകൊണ്ടിരിക്കുന്നു. കാലടി, കണ്ണൂർ സർവകലാശാല നിയമനങ്ങൾ അതാണ് തെളിയിച്ചുകൊണ്ടിരിക്കുന്നത്.


ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അപചയത്തിന്റെ പശ്ചാത്തലത്തിൽ നിയമനാധികാരങ്ങൾ പബ്ലിക് സർവിസ് കമ്മിഷന് വിട്ടുനൽകുന്നതാവും നല്ലത്. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നതിൽ രാഷ്ട്രീയമുണ്ടെങ്കിലും ഉദ്യോഗാർഥികളുടെ നിയമനങ്ങളിൽ രാഷ്ട്രീയം കടന്നുവരാറില്ല. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല വലിയൊരു അപചയത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കെ, അതിനെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം ഉന്നതവിദ്യാഭ്യാസ മേഖലയെ പൂർണമായും പി.എസ്.സിക്ക് വിടുക എന്നതുതന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  25 days ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  25 days ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  25 days ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  25 days ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  25 days ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago