HOME
DETAILS

ബഫര്‍സോണില്‍ വനം വകുപ്പിന്റെ അലംഭാവം

  
backup
August 18 2022 | 19:08 PM

buffer-zone


വന്യജീവി സങ്കേതങ്ങൾക്കും, ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോണായി ഒഴിച്ചിടണമെന്ന ജൂൺ മൂന്നിലെ സുപ്രിം കോടതി വിധിയുണ്ടാക്കിയ ആശങ്ക ഇതുവരെ ഒഴിഞ്ഞു പോയിട്ടില്ല. കഴിഞ്ഞ ദിവസം സംസ്ഥാനം നൽകിയ റിവ്യൂ ഹരജി മാത്രമാണ് വനാതിർത്തിയിൽ താമസിക്കുന്ന ലക്ഷം പേർക്കുള്ള പ്രതീക്ഷ. അത് പക്ഷേ പ്രതീക്ഷ മാത്രമാണ്. വിധിയിൽ എതിർപ്പുണ്ടെങ്കിൽ സംസ്ഥാനങ്ങൾക്ക് പുനഃപരിശോധനാ ഹരജി നൽകാമെന്ന് ജൂൺ മൂന്നിലെ വിധിയിൽ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സുപ്രിംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകിയത്.


വിധി വന്നതിനു ശേഷം വയനാട് ജില്ലയിലും നെയ്യാർ, പാലക്കാട്, റാന്നി, മൂന്നാർ, കുമളി പ്രദേശങ്ങളിലുമുള്ള ജനങ്ങൾ ആശങ്കയിലാണ് കഴിയുന്നത്. തലമുറകളായി ജീവിച്ചുപോരുന്ന പ്രദേശങ്ങളിൽ നിന്നും വീടും, കൃഷിയും,ഭൂമിയും ഉപേക്ഷിച്ചു പോകണമെന്ന് പറഞ്ഞാൽ എങ്ങോട്ടാണ് ലക്ഷങ്ങൾ വരുന്ന മനുഷ്യർ മാറിത്താമസിക്കേണ്ടത്. അവരുടെ നഷ്ടപ്പെടുന്ന ഭൂമിയും, കൃഷിസ്ഥലങ്ങളും ആര് നികത്തിക്കൊടുക്കും. ഇത്രയും മനുഷ്യരെ കുടിയിരുത്താൻ ഒരു സർക്കാരിനും കഴിയില്ല. ഇതര സംസ്ഥാനങ്ങളെപ്പോലെയല്ല കേരളത്തിന്റെ അവസ്ഥ. കൊച്ചു സംസ്ഥാനമായ കേരളത്തിന് താങ്ങാവുന്നതിലധികമാണ് ജനസാന്ദ്രത. കേരളത്തിലെ ജനസാന്ദ്രത ഇന്ത്യയിലെ ഇരട്ടിയാണ്. ഈ വസ്തുത 2011ലെ സെൻസിൽ വ്യക്തമായതാണ്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ വരികയാണെങ്കിൽ കേരളീയ ജീവിതത്തിൽ അത് വമ്പിച്ച പ്രത്യാഘാതങ്ങളായിരിക്കും വരുത്തി വയ്ക്കുക. ജീവിക്കാനുള്ള പൗരന്റെ അവകാശത്തെ അത് ഹനിക്കുകയും ചെയ്യും. ഈയൊരു ആശങ്കയുടെ നിഴലിലാണ് സംസ്ഥാനം പുനഃപരിശോധനാ ഹരജി നൽകിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തെയായിരിക്കും സുപ്രിംകോടതി വിധി ഏറ്റവും കൂടുതൽ ഗുരുതരമായി ബാധിക്കുക. അതിനാൽ തന്നെ പൊതു മാനദണ്ഡം കേരളത്തിൽ നടപ്പാക്കാനാകില്ല.


കേരളത്തിന്റെ സ്ഥലപരിമിതി ഹരജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഹൈക്കോടതി പോലും മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയായിരിക്കും സുപ്രിംകോടതി വിധി നടപ്പാക്കുന്നതിലൂടെ സംഭവിക്കുക. മംഗളവനം പക്ഷി സങ്കേതത്തിന്റെ 200 മീറ്റർ മാത്രം അകലെയാണ് ഹൈക്കോടതി. ഓരോ സ്ഥലത്തിന്റേയും പ്രത്യേകതയും സ്വഭാവവും പരിഗണിച്ചാവണം കേരളത്തെ സംബന്ധിച്ചിടത്തോളം ബഫർ സോൺ നിശ്ചയിക്കേണ്ടത്. ഈ കാരണങ്ങളാൽ ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോല മേഖലയെന്നത് (ഇ.എസ്.സെഡ്) കേരളത്തിൽ എങ്ങനെയാണ് പ്രയോഗിക്കാനാകുക. ഇത് സംബന്ധിച്ച വനം വകുപ്പിന്റെ പഠനം സുപ്രിംകോടതി ഉത്തരവ് വന്ന് രണ്ടര മാസം കഴിഞ്ഞിട്ടും പകുതി പോലും പൂർത്തിയായിട്ടില്ല. വനം വകുപ്പിന്റെ ഭാഗത്ത്നിന്ന് ഉണ്ടായ ഗുരുതരമായ അനാസ്ഥയാണിത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നായിരുന്നു സുപ്രിംകോടതി നൽകിയ നിർദേശം. കോടതി പറഞ്ഞ സമയപരിധി കഴിയാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ റിപ്പോർട്ട് നൽകാൻ വനം വകുപ്പിനാകില്ല.


സുപ്രിംകോടതിയുടെ നിർദേശപ്രകാരമുള്ള ബഫർ സോൺ നടപ്പിലായാൽ അത് ജനജീവിതത്തെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പോലും വനം വകുപ്പിന് കഴിയുന്നില്ല. വനം വകുപ്പിന് ഈ കാര്യത്തിൽ വലിയ താൽപര്യമില്ല എന്ന പൊതു വിമർശനങ്ങളെയാണ് ഈ ഉദാസീനത ശരി വയ്ക്കുന്നത്. റിപ്പോർട്ട് നൽകാത്തതിനെതിരേ സുപ്രിംകോടതിയുടെ ഭാഗത്ത് നിന്ന് വിമർശനമുണ്ടായാൽ എന്തുത്തരമാണ് സർക്കാരിന് നൽകാനുണ്ടാകുക. വനം വകുപ്പിന്റെ മെല്ലെപ്പോക്ക് സംസ്ഥാനം നൽകിയ പുനഃപരിശോധനാ ഹരജിയെ ദോഷകരമായി ബാധിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് വനം വകുപ്പിനും മന്ത്രിക്കും ഒഴിഞ്ഞുമാറാനാകില്ല. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിനെ(കെ.എസ്.ആർ.ഇ.സി)യാണ് സംസ്ഥാനത്തെ 23 സംരക്ഷിത വന പ്രദേശങ്ങളെക്കുറിച്ച് പഠനം നടത്താൻ ചുമതലപ്പെടുത്തിയിരുന്നത്. വനം വകുപ്പും കെ.എസ്.ആർ.ഇ.സിയും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചത് സുപ്രിംകോടതി ഉത്തരവ് വന്ന് ഒരു മാസം കഴിഞ്ഞിട്ടായിരുന്നു.


കൂടുതൽ സമയം അനുവദിക്കാൻ സംസ്ഥാന സർക്കാർ സുപ്രിംകോടതിയോട് ആവശ്യപ്പെടുമെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ പറയുന്നു. പ്രതീക്ഷ നല്ലതാണ്. പക്ഷേ പലപ്പോഴും സഫലീകരിക്കപ്പെടണമെന്നില്ല. സമയബന്ധിതമായി പഠനം പൂർത്തിയാക്കുന്നതിൽ കാര്യശേഷി പ്രകടിപ്പിക്കാൻ കഴിയാത്ത വനം മന്ത്രി പഠന കാര്യത്തിൽ സുപ്രിംകോടതിയുടെ അനുകൂല തിരുമാനത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ്. സുപ്രിംകോടതി റിപ്പോർട്ട് വരുന്നതിന് മുമ്പ് പഠനം നടത്തി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന മന്ത്രിയുടെ ന്യായം സുപ്രിംകോടതി നിർദേശവുമായി എന്തു ബന്ധമാണുള്ളത്.


ജൂൺ മൂന്നിന് സുപ്രിംകോടതി നൽകിയ വിധിക്കൊപ്പം തന്നെ സംസ്ഥാനങ്ങളോട് വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോൺ വന്നാൽ അതെങ്ങനെ ജനവാസ മേഖലയെ ബാധിക്കുമെന്നത് സംബന്ധിച്ചു പഠനം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായിരുന്നു. അത്തരമൊരു നിർദേശം പോലും ഗൗരവത്തിലെടുക്കാതെ അലംഭാവം കാണിച്ച വനം മന്ത്രിയുടെ നിരുത്തരവാദപരമായ പ്രവർത്തനത്തിനെതിരേ കോടതിയിൽനിന്ന് വിമർശനം ഉണ്ടായാൽ അനുകൂല പ്രതീക്ഷയിൽ കഴിയുന്ന വനം മന്ത്രി എ.കെ ശശീന്ദ്രന് എന്തുത്തരമാണ് നൽകാനുണ്ടാകുക. ലക്ഷക്കണക്കിന് മനുഷ്യരെ ആശങ്കയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടിരിക്കുന്ന സുപ്രിംകോടതി വിധിയെപ്പോലും അതിന്റെ ഗൗരവത്തിലെടുത്തു തുടർ പ്രവർത്തനങ്ങൾക്ക് ചടുലമായ നേതൃത്വം നൽകുന്നതിൽ പരാജയപ്പെടുന്ന എ.കെ ശശീന്ദ്രനെപ്പോലുള്ള ഘടകകക്ഷി മന്ത്രിമാരും ഇടത് ജനാധിപത്യ മുന്നണി സർക്കാരിന് ഭാരമാണ്. സി.പി.എം മന്ത്രിമാരിൽ ചിലർ മാത്രമല്ല പ്രതീക്ഷക്കൊത്ത് ഉയരാത്തത്. സംസ്ഥാനം നൽകിയ പുനഃപരിശോധനാ ഹരജിയിൽ സുപ്രിംകോടതിയിൽ നിന്ന് പ്രതികൂല പരാമർശം ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം വനം വകുപ്പിനും വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago