ആലപ്പുഴ പുന്നപ്ര നന്ദുവിന്റെ മരണം: നന്ദുവിനെ മര്‍ദ്ദിച്ചെന്ന് എഫ്.ഐ.ആര്; എട്ടുപേര്‍ക്കെതിരെ കേസ്
ആലപ്പുഴ: ആലപ്പുഴ പുന്നപ്ര നന്ദുവിന്റെ മരണത്തില്‍ എട്ടുപേര്‍ക്കെതിരെ കേസ്. നന്ദുവിനെ മര്‍ദ്ദിച്ചെന്നാണ് എഫ്.ഐ.ആര്. മുന്നയും ഫൈസലും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പ്രതികള്‍ പിന്തുടരവെ ട്രെയിന്‍ തട്ടി മരിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ നന്ദു ജീവനൊടുക്കിയതെന്നാണ് പൊലിസ് നിഗമനം.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ഓടിച്ചിട്ടപ്പോള്‍ നന്ദു ട്രെയിന്‍ മുന്നില്‍പ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നു. മരിക്കുന്നതിന് തൊട്ട് മുമ്പ് സഹോദരിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഡി.വൈ.എഫ്.ഐക്കാര്‍ തന്നെ മര്‍ദ്ദിച്ചതായി നന്ദു പറയുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ച പുന്നപ്രയിലെ വീടിന് സമീപത്തെ പറമ്പില്‍ ഡി.വൈ.എഫ.ഐ പ്രവര്‍ത്തകരടങ്ങുന്ന സംഘത്തിന്റെ ആഘോഷം നടന്നിരുന്നു. നന്ദുവും സുഹൃത്തുക്കളും ഇതേ സ്ഥലത്ത് ഇരുന്നതിനെ ചൊല്ലിയാണ് സംഘര്‍മുണ്ടായത്. സുഹുത്തുക്കളെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിക്കുന്നത് നന്ദു ചോദ്യം ചെയ്തു. ഇതാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നന്ദുവിനെതിരെ തിരിയാനുള്ള കാരണം. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നന്ദുവിനെ സംഘം പിന്തുടര്ന്നു. ഇതിനിടയില്‍ ട്രെയിനിന് മുന്നില്‍ പെട്ട് മരിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷിയായിരന്ന ബന്ധു സജു പറഞ്ഞു. പിന്നീട് രാത്രിയാണ് നന്ദുവിനെ ട്രെയിന്‍ മുട്ടിയ നിലയില്‍ കാണുന്നത്. നന്ദുവിനെ ഓടിച്ചിടുന്നത് കണ്ടെന്ന് ദൃക്സാക്ഷി സജു പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും നന്ദുവിന്റെ അച്ഛന് ബൈജു ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."