HOME
DETAILS

ബലാത്സംഗക്കേസ്: ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈൻ സുപ്രിംകോടതിയെ സമീപിച്ചു

  
backup
August 19 2022 | 06:08 AM

%e0%b4%ac%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%82%e0%b4%97%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%a8


ന്യൂഡൽഹി • ബലാത്സംഗക്കേസിൽ തനിക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരേ ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈൻ സുപ്രിംകോടതിയെ സമീപിച്ചു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ഷാനവാസ് ഹുസൈന്റെ അഭിഭാഷകൻ മൊഹിത് പോൾ ഇന്നലെ ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ ബെഞ്ച് മുമ്പാകെ ആവശ്യപ്പെട്ടു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് 30 വർഷത്തെ രാഷ്ട്രീയ കരിയറുള്ള ഷാനവാസ് ഹുസൈന്റെ സൽപ്പേരിനെ ബാധിക്കുമെന്നാണ് അഭിഭാഷകന്റെ വാദം.
2018 ജൂണിലാണ് ഷാനവാസ് ഹുസൈനെതിരേ ബലാത്സംഗ പരാതിയുയർന്നത്. പൊലിസ് പ്രാഥമികാന്വേഷണം നടത്തിയെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ല. ഇത്തരം കേസുകളിൽ ഇരയുടെ മൊഴി രേഖപ്പെടുത്തുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും വേണമെന്ന് കീഴ്‌ക്കോടതി പൊലിസിനോട് നിർദേശിച്ചിരുന്നു. മതിയായ തെളിവില്ലെന്ന ന്യായത്തിൽ പൊലിസ് അത് പാലിച്ചില്ല. പൊലിസിന് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി ജഡ്ജി ആശാ മേനോൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.
പ്രതികാരബുദ്ധിയാണ് കേസിനാധാരമെന്നും ഷാനവാസ് ഹുസൈന്റെ അഭിഭാഷകൻ വാദിച്ചു. കേസ് അടുത്തയാഴ്ച പരിഗണിക്കാൻ കോടതി തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago