HOME
DETAILS

സൈബര്‍ സുരക്ഷാസമ്മേളനത്തിനെതിരേ വിജിലന്‍സ് അന്വേഷണം

  
backup
August 24 2016 | 19:08 PM

%e0%b4%b8%e0%b5%88%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%a4%e0%b5%8d

കൊല്ലം: അവതാരകയോടു പൊലിസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നു വിവാദമായ കൊല്ലത്തെ സൈബര്‍ സുരക്ഷാസമ്മേളനത്തിന്റെ നടത്തിപ്പ് വിജിലന്‍സ് അന്വേഷിക്കുന്നു.
സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പഠനവും പരിശീലനവും നല്‍കാന്‍ ലക്ഷ്യമിട്ടാണ് 'കൊക്കൂണ്‍ 2016' സംഘടിപ്പിച്ചത്. കൊക്കൂണിന്റെ കണക്കുകള്‍ പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം.
അഞ്ചുപരാതികളാണ് ഇതുസംബന്ധിച്ച് വിജിലന്‍സിനു ലഭിച്ചത്. അഷ്ടമുടിക്കായലിന്റെ തീരത്തെ റാവിസ് അഷ്ടമുടിയിലായിരുന്നു സമ്മേളനം. മദ്യനയത്തിന്റെ ഭാഗമായി എക്‌സൈസ് അടപ്പിച്ച ബാറില്‍ പരിപാടിയുടെ ഭാഗമായി മദ്യവിരുന്ന് നടത്തിയതായും പരാതിയുണ്ട്. ഇക്കാര്യവും വിജിലന്‍സ് അന്വേഷിക്കും.
ഇക്കഴിഞ്ഞ 18, 19 തിയതികളിലായാണ് റാവിസില്‍ കൊക്കൂണ്‍ സമ്മേളനം നടന്നത്. ഗവര്‍ണര്‍ പി. സദാശിവത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെയും ഉള്‍പ്പെടെ പങ്കെടുപ്പിച്ച് സംസ്ഥാന പൊലിസിന്റെ സഹകരണത്തോടെയാണ് സെമിനാര്‍ നടത്തിയത്.
ചടങ്ങിനിടെ അവതാരകയായ കോളജ് വിദ്യാര്‍ഥിനിയെ ഹൈടെക്‌സെല്ലിന്റെ ചുമതലയുള്ള അസി. കമാന്‍ഡന്റ് വിനയകുമാരന്‍ നായര്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് വിഷയം അന്വേഷിച്ച ഐ.ജി മനോജ് എബ്രഹാം വിനയകുമാരന്‍നായര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തു. ഇതിനു പിന്നാലെയാണ് പരിപാടി സംഘടിപ്പിച്ച എന്‍.ജി.ഒ സംഘടനയ്ക്കും കേരള പൊലിസിലെ ഉന്നതര്‍ക്കുമെതിരേ വിജിലന്‍സ് അന്വേഷണത്തിനുള്ള നീക്കം.
സംസ്ഥാന പൊലിസിലെ പല ഉന്നതരുടെ ഇടപാടുകളിലും അന്വേഷണം ഉണ്ടാകുമെന്നാണ് സൂചനകള്‍. സൈബര്‍ സുരക്ഷയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന സംഘടനയാണ് കൊക്കൂണ്‍ എന്ന പേരില്‍ പിന്നീട് മാറിയത്.
ഇവരുടെ സഹകരണത്തോടെ നിരവധി സമ്മേളനങ്ങള്‍ ഇത്തരത്തില്‍ രാജ്യവ്യാപകമായി നടന്നിരുന്നു. ഇതില്‍ ഏറ്റവുമൊടുവില്‍ നടന്നതായിരുന്നു കൊല്ലത്തേത്. എന്നാല്‍ കൊല്ലത്തെ വിജിലന്‍സ് ഓഫിസില്‍ ഇതുസംബന്ധിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  17 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  17 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago