വിമാനത്തിലെ പ്രതിഷേധം; ഫര്സീന് മജീദിനെ കാപ്പ ചുമത്തി നാടുകടത്താന്‍ ശുപാര്‍ശ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സീന് മജീദിനെതിരെ കാപ്പ ചുമത്താന്‍ നീക്കം. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നത് അടക്കമുള്ള കേസുകളിലാണ് നിര്‍ദേശം. കാപ്പ ചുമത്താന്‍ പൊലിസ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ അനുമതി തേടി.
ഡി.ഐ.ജി തലത്തില്‍ നിന്നാണ് കളക്ടറുടെ അനുമതി തേടിയുള്ള അപേക്ഷ പോയിട്ടുള്ളത്.ഫര്സീന് മജീദിനെതിരായ കേസുകളുടെ എണ്ണവും സ്വഭാവവും പരിഗണിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍നിന്നു നാടുകടത്തണമെന്ന് പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫര്സീന് മജീദിനെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും പറയുന്നുണ്ട്.
കാപ്പ ചുമത്താതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്താന്‍ ഡിഐജി ഫര്സീന് നോട്ടീസ് നല്കി. മറുപടി കിട്ടിയശേഷം പൊലീസ് നേരിട്ട് ഫര്‍സീന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."