കുന്നാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേന്ദ്രാനുമതി
തിരുവനന്തപുരം: ശബരിമലയില്‍ മകരവിളക്ക് കാലത്ത് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കുടിവെളളം ലഭ്യമാക്കാന്‍ കുന്നാര്‍ ഡാമിന്റെ സംഭരണശേഷി വര്‍ധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.
കേന്ദ്ര വനം വന്യജീവി സംരക്ഷണ ബോര്‍ഡാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. സന്നിധാനത്തുനിന്ന് ഏഴു കിലോമീറ്റര്‍ ദൂരെയുളള കുന്നാര്‍ ഡാമില്‍ നിന്നും ലഭിക്കുന്ന വെളളം ഉള്‍പ്പെടെ ഏഴു ദശലക്ഷം ലിറ്റര്‍ വെളളം മാത്രമാണ് ഇപ്പോള്‍ സന്നിധാനത്ത് ലഭിക്കുന്നത്.
കുറഞ്ഞത് ഒമ്പതര ദശലക്ഷം ലിറ്റര്‍ വെളളമെങ്കിലും വേണമെന്നാണ് മാസ്റ്റര്‍ പ്ലാന്‍ കണക്കുകള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടണമെന്നാവശ്യവുമായി കേന്ദ്ര വനം വന്യജീവി മന്ത്രാലയത്തെ സമീപിച്ചത്. ഡാമിന്റെ ഉയരം രണ്ടര മീറ്റര്‍ കൂട്ടുന്നതോടെ സംഭരണശേഷി എഴുന്നൂറ് ക്യുബിക് മീറ്ററില്‍ നിന്നും 2000 ക്യുബിക് മീറ്ററായി ഉയരുന്നതും ശുദ്ധജല ദൗര്‍ലഭ്യത്തിന് പരിഹാരമാവും.
ഉയരം കൂട്ടുന്നതോടൊപ്പം ജീര്‍ണിച്ച പൈപ്പുലൈനുകള്‍ക്ക് പകരം പുതിയ ലൈന്‍ ഇടുന്നതിനും ലക്ഷ്യമിട്ടിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പിവെളളം നിരോധിച്ച സാഹചര്യത്തില്‍ സന്നിധാനത്ത് ആവശ്യാനുസരണം കുടിവെളളം എത്തിക്കുന്നതിന് ഈ പദ്ധതിയിലൂടെ കഴിയും. കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ 39ാമത് യോഗത്തിലാണ് ഈ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."