HOME
DETAILS

ടൈപ്പ് റൈറ്റിങ് താളം തിരിച്ചുവരുന്നു

  
backup
August 20 2022 | 07:08 AM

%e0%b4%9f%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b1%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b3%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0


വി.കെ പ്രദീപ്
കണ്ണൂർ • കംപ്യൂട്ടറിന്റെ വരവും പിന്നെ കൊവിഡും കാരണം നിലച്ചുപോയ ടൈപ്പ് റൈറ്റിങ്ങിന്റെ താളം തിരിച്ചുവരുന്നു. പി.എസ്.സി ടൈപ്പിസ്റ്റ് അടക്കമുള്ള വിവിധ തസ്തികകളിലേക്ക് ടൈപ്പ് റൈറ്റിങ് ലോവർ, ഹയർ, ഹൈ സ്പീഡ് സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് മുൻഗണന നൽകിത്തുടങ്ങിയതോടെയാണ് സമീപകാലത്ത് പൂട്ടപ്പെടുമെന്ന് കരുതിയ ടൈപ്പിങ് മേഖല ജീവശ്വാസം തിരിച്ചുപിടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്താകെ നടന്ന ഹിന്ദി, മലയാളം, ഇംഗ്ലിഷ് ടൈപ്പിസ്റ്റ് പരീക്ഷകൾക്ക് ആയിരങ്ങളാണ് പങ്കെടുത്തത്.
കംപ്യൂട്ടറിന്റെ ആധിക്യത്തെ തുടർന്ന് ടൈപ്പ് റൈറ്റിങ് പരിശീലന കേന്ദ്രങ്ങൾ വലിയ പ്രതിസന്ധിയിലായിരുന്നു. പിടിച്ച് നിൽക്കാനാകാതെ നിരവധി സ്ഥാപനങ്ങൾ പൂട്ടി. ബാക്കിയുള്ളവ കൊവിഡ് അപഹരിച്ച രണ്ട് വർഷക്കാലം പൂർണമായും അടഞ്ഞു.


ഇപ്പോൾ ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ മോശമല്ലാത്ത എണ്ണം വിദ്യാർഥികൾ പരിശീലനത്തിനെത്തുന്നുവെന്ന് കണ്ണൂർ മേലെചൊവ്വയിലെ ഫ്രണ്ട്സ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ കെ.എം ബാലരാമൻ പറയുന്നു. അതിവേഗതയിൽ ടൈപ്പ് ചെയ്യുന്നവരെ ആവശ്യമുള്ള മേഖലകളിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുമ്പോൾ പി.എസ്.സിയും, താൽക്കാലിക നിയമനങ്ങൾക്കും നിലവിൽ ടൈപ്പ് റൈറ്റിങ് സർട്ടിഫിക്കറ്റുകൾക്ക് മുൻഗണന നൽകുന്നുണ്ട്. ഇതോടെയാണ് ടൈപ്പ് റൈറ്റിങ് കോഴ്‌സിനൊപ്പം അനുബന്ധ കംപ്യൂട്ടർ കോഴ്‌സുകളുമായി പരിശീലന കേന്ദ്രങ്ങളിൽ ടൈപ്പ് റൈറ്റിങ് താളം ഉയർന്ന് തുടങ്ങിയത്.


ടൈപ്പ് റൈറ്റിങ് പഠിച്ചവർക്ക് അതിവേഗതിയിൽ ടൈപ്പ് ചെയ്യാൻ കഴിയുന്നത് മൂലം ജോലി അതിവേഗത്തിൽ തീർക്കാനാവും. ടൈപ്പിസ്റ്റ് പോലുള്ള തസ്തികകളിൽ പി.എസ്.സി ഉദ്യോഗാർഥികളെ നിയമിക്കുമ്പോൾ ടൈപ്പ് റൈറ്റിങ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും നിലവിൽ വർഷത്തിൽ രണ്ടു പ്രാവശ്യം നടക്കുന്ന പരീക്ഷ മൂന്നോ, നാലോ തവണ നടത്തുകയും ചെയ്താൽ നിലച്ചുപോകുമെന്ന് കരുതിയ ടൈപ്പ് റൈറ്റിങ് പരിശീലന മേഖല കരകയറുമെന്നാണ് ഈ മേഖല മൂലം ഉപജീവനം നടത്തുന്നവർ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago