HOME
DETAILS
MAL
യു.എ.ഇ:അഞ്ചു വര്‍ഷ സന്ദര്‍ശക വിസക്ക് അപേക്ഷിക്കാം
backup
August 21 2022 | 08:08 AM
ദുബൈ: യു.എ.ഇയുടെ അഞ്ചുവര്‍ഷം കാലാവധിയുള്ള സന്ദര്‍ശക വിസക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാം.ഏത് രാജ്യക്കാര്‍ക്കും യുഎഇയുടെ അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്ട്രി വിസിറ്റ് വിസക്ക് അപേക്ഷ നല്‍കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിന്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പിന്റെ ഐ.സി.പി വെബ്സൈറ്റ്, ദുബൈ താമസകുടിയേറ്റ വകുപ്പിന്റെ GDRFA വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവ വഴി അപേക്ഷ നല്‍കാം. യു.എ .ഇയിലുള്ളവര്‍ക്ക് ആമര്‍ സെന്ററുകള്‍ വഴിയും അപേക്ഷിക്കാം.
വീസ ഫീസ് 1500 ദിര്‍ഹം വരും. കലക്ഷന്‍ കമീഷനും ആമര്‍ സെന്ററുകളുടെ സര്‍വീസ് ഫീസും ഇതിനു പുറമെയുണ്ടാകും.
അപേക്ഷിക്കുന്നവര്‍ 4,000 യു.എസ് ഡോളറോ, തത്തുല്യമായ തുകയോ ബാങ്ക് ബാലന്‍സുണ്ടെന്ന് തെളിയിക്കുന്ന സ്റ്റേറ്റ്മെന്റ്, യു.എ.ഇയിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിവ ഒപ്പം നല്‍കണം.
പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, വെള്ള പശ്ചാത്തലത്തിലുള്ള ഫോട്ടോ, യു.എ.ഇയില്‍ എവിടെ താമസിക്കും എന്ന് വ്യക്തമാക്കാന്‍ ബന്ധുവിന്റെ ക്ഷണകത്ത്, ഹോട്ടല്‍ ബുക്കിങ്, വാടകരേഖ എന്നിവയില്‍ ഏതെങ്കിലും കൂടെ സമര്‍പ്പിക്കണം.
ചില സാഹചര്യത്തില്‍ വിമാനടിക്കറ്റും സമര്‍പ്പിക്കേണ്ടി വരും. അപേക്ഷ നല്‍കിയാല്‍ ഇ മെയില്‍ വഴിയും എസ്.എം. എസ് വഴിയും സ്റ്റാറ്റസ് നോട്ടിഫിക്കേഷന്‍ ലഭിക്കും.
രേഖകളില്‍ എന്തെങ്കിലും അപര്യാപ്തതയുണ്ടെങ്കില്‍ അവ സമര്‍പ്പിക്കാന്‍ 30 ദിവസം സമയം ലഭിക്കുന്നതാണ്. അല്ലാത്തപക്ഷം അപേക്ഷ റദ്ദാകും.
മൂന്ന് തവണയില്‍ കൂടുതല്‍ രേഖകളില്‍ അവ്യക്തതയുണ്ടായാലും അപേക്ഷ റദ്ദാക്കപ്പെടാം.
വീസ ലഭിച്ച് യു.എ.ഇയിലെത്തിയാല്‍ 90 ദിവസം തുടര്‍ച്ചയായി രാജ്യത്ത് തങ്ങാം. ഇത് 90 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുകയുമാവാം. എന്നാല്‍, വര്‍ഷത്തില്‍ 180 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി രാജ്യത്ത് തങ്ങാന്‍ അനുമതിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."