HOME
DETAILS

ബന്ധു നിയമന വിവാദം: ഗവർണറെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ്

  
backup
August 22 2022 | 06:08 AM

%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%97%e0%b4%b5%e0%b5%bc%e0%b4%a3%e0%b4%b1


തിരുവനന്തപുരം • കണ്ണൂർ സർവകലാശാല നിയമന വിവാദത്തിനു പിന്നാലെ ബന്ധു നിയമനങ്ങളിൽ സമിതിയെ നിയോഗിക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള യുദ്ധത്തിൽ കക്ഷി ചേരാതെ ഈ തീരുമാനത്തെ മാത്രം പിന്തുണയ്ക്കാനാണ് കോൺഗ്രസിന്റേയും പ്രതിപക്ഷത്തിന്റേയും തീരുമാനം. ഇക്കാര്യം ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കി.


സർവകലാശാലകളുടെ വിശ്വാസ്യത തകർത്ത ക്ഷുദ്രശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണർ ഒറ്റക്കാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. എൽ.ഡി.എഫ് ഭരണത്തിലെ കഴിഞ്ഞ മൂന്ന് വർഷത്തെ ബന്ധുനിയമനങ്ങൾ അന്വേഷിക്കാനാണ് തീരുമാനമെങ്കിലും കഴിഞ്ഞ ആറുവർഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവർണർ തയാറാകണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് വി.ഡി സതീശനും പറഞ്ഞു. ഇതു സംബന്ധിച്ച് ഇന്ന് ഗവർണർക്ക് കത്ത് നൽകുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.


ഏറാൻമൂളികളായ വി.സിമാരെ സൃഷ്ടിക്കാനുള്ള നിയമനിർമാണത്തിന് പിന്നാലെയാണ് സർക്കാർ. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരമാണ് ഇവർ തകർക്കുന്നതെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ സ്റ്റാഫംഗത്തിന്റെ ബന്ധുവിന് വേണ്ടിയാണ് നിയമവിരുദ്ധ നിയമനം നടത്തിയത്. എന്നിട്ടും മറുപടി പറയാതെ മുഖ്യമന്ത്രി എന്തിനാണ് ഒളിച്ചുകളിക്കുന്നതെന്നും നേതാക്കൾ ചോദിച്ചു. ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. നേരത്തെയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ബന്ധുവിനെ കേരള സർവകലാശാലയിൽ നിയമിച്ചെന്ന ആരോപണം ഉയർന്നിരുന്നു. സർവകലാശാലയിലെ നിയമനങ്ങളെല്ലാം സി.പി.എമ്മുകാർക്കല്ല, സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് വേണ്ടി സംവരണം ചെയ്തിരിക്കുകയാണെന്നും ഇരു നേതാക്കളും ആരോപിച്ചു. കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ ഗവർണറെ പോലും ചോദ്യം ചെയ്താണ് സർക്കാർ നിലപാട് സ്വീകരിച്ചത്. അധ്യാപക നിയമനത്തിലെ സംവരണം പോലും വി.സിമാരെ ഉപയോഗിച്ച് അട്ടിമറിച്ചു.


സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം ഇനിയും വർധിപ്പിച്ച് ഭരണവും നിയമനങ്ങളും കൈപിടിയിലൊതുക്കാനുള്ള വളഞ്ഞ വഴിയാണ് സർക്കാർ നോക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  10 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  10 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  10 days ago