HOME
DETAILS
MAL
നേതാവിന് വീണ്ടും പ്രവേശനം വേണം; പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ
backup
August 22 2022 | 14:08 PM
തിരുവനന്തപുരം: കാര്യവട്ടം ഗവ.കോളജില്‍ പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐക്കാര്‍ ഒരു മണിക്കൂറോളം മുറിയില്‍ പൂട്ടിയിട്ടു. കഴിഞ്ഞ വര്‍ഷം കോളജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥി ഇപ്രാവശ്യം വീണ്ടും പ്രവേശനത്തിനെത്തിയത് തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധം.
തിങ്കഴാഴ്ച വൈകീട്ടോടെയാണ് സംഭവം. കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടി നേരിട്ട് കോളജില്‍ നിന്നും പുറത്താക്കിയ രോഹിത് രാജ് എന്ന വിദ്യാര്‍ഥിയാണ് ഈ വര്‍ഷം അതേ വിഷയത്തില്‍ വീണ്ടും പ്രവേശനത്തിനെത്തിയത്. ഇതോടെ പ്രിന്‍സിപ്പല്‍ പ്രവേശനം നല്‍കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിദ്യാര്‍ഥിയെ അറിയിച്ചു.
ഇതിനുപിന്നാലെയാണ് പ്രവേശനം നിഷേധിച്ചതില്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞുവച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസിനെ ക്യാംപസിലെ പ്രധാന ഗേറ്റ് പൂട്ടി തടയാനും ശ്രമമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."