രാജ്‌നാഥ് സിങ് കശ്മിരില്‍; പുല്‍വാമയില്‍ സംഘര്‍ഷത്തിനിടെ യുവാവ് മരിച്ചു
ശ്രീനഗര്‍: ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ സന്ദര്‍ശനത്തിനിടേയും ജമ്മുകശ്മിരില്‍ സംഘര്‍ഷം തുടരുന്നു. ഒരു യുവാവ് മരിച്ചു. പുല്‍വാമയിലെ പോഹു ഗ്രാമത്തില്‍ ആമിര്‍ ബഷീര്‍ എന്നയാളാണ് മരിച്ചത്. സംഘര്‍ഷത്തില്‍ നാല്പതോളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇതോടെ ഒന്നര മാസമായി കശ്മിരില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. സുരക്ഷാസേനയുമായുണ്ടായ സംഘര്‍ഷത്തില്‍ പെല്ലറ്റ് തോക്കില്‍ നിന്ന് പരുക്കേറ്റാണ് ആമിര്‍ ബഷീര്‍ മരിച്ചതെന്നു റിപ്പോര്‍ട്ടുണ്ട്. ബഷീറിന് നെഞ്ചിലാണ് പരുക്കേറ്റത്.
തുടര്‍ന്ന് മഹാരാജ ഹരിസിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണപ്പെട്ടിരുന്നെന്നും, നെഞ്ചിലാകെ പെല്ലറ്റ് ഷെല്‍ മൂലമുള്ള മുറിവുകളുണ്ടായിരുന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.അതിനിടെ കശ്മിരിലെത്തിയ രാജ്‌നാഥ് സിങ് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായുമുള്ള ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. കശ്മീരിലും മനുഷ്യത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ആര്‍ക്കും താനുമായി ചര്‍ച്ചയില്‍ പങ്കുകൊള്ളാമെന്ന് ട്വിറ്ററിലൂടെ രാജ്‌നാഥ് സിങ് അറിയിച്ചു. നെഹ്രു ഹൗസിലാണ് സിങ് താമസിക്കുന്നത്. ശ്രീനഗറിലെ ജനവാസ മേഖലയിലൂടെ 12 കിലോമീറ്റര്‍ സഞ്ചരിച്ച് അദ്ദേഹം കശ്മിരിലെ നിലവിലെ സാഹചര്യം മനസ്സിലാക്കി. ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷിയും മന്ത്രിയെ അനുഗമിച്ചു.
പൊലിസുകാര്‍ക്ക് പരുക്ക്
ശ്രീനഗര്‍: ജമ്മു കശ്മിരിലെ പുല്‍വാമയില്‍ ഗ്രനേഡ് ആക്രമണത്തില്‍ ഒന്‍പത് പൊലിസുകാര്‍ക്ക് പരുക്ക്. ഒരു പ്രതിഷേധ പരിപാടിക്കിടെയാണ് പൊലിസുകാര്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗം ഉണ്ടായത്. പരുക്കേറ്റവരില്‍ എസ്.പിയും ഡി.എസ്.പിയും ഉള്‍പ്പെടും. കാകാപോറയില്‍ പൊലിസ് പോസ്റ്റിനു നേരെ അക്രമികള്‍ ഗ്രനേഡ് എറിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."