HOME
DETAILS
MAL
'പാതയോരത്തെ ബിരിയാണി' സൂപ്പര്‍ഹിറ്റ്
backup
August 24 2016 | 19:08 PM
പള്ളിക്കല്‍: ദേശീയപാതയിലെ റോഡരികില്‍ വാഹനങ്ങളില്‍ ബിരിയാണിക്കച്ചവടം സജീവം. പാതയോരത്തെ തിരക്കൊഴിഞ്ഞ ഭാഗങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്താണ് കച്ചവടം നടത്തുന്നത്. 60 രൂപക്ക് വില്പന നടത്തുന്ന പാതയോരത്തെ ബിരിയാണിക്ക് പ്രിയമേറെയാണ്.
സ്വയം തൊഴില്‍ എന്ന രീതിയില്‍ നടത്തുന്ന കച്ചവടത്തിന് കെട്ടിട വാടകയും കറന്റ് ബില്ലും കൊടുക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ 60 രൂപക്ക് ബിരിയാണി വിറ്റാലും ജീവിക്കാനുള്ള വക കണ്ടെത്താന്‍ കഴിയുമെന്ന് കച്ചവടക്കാര്‍ പറയുന്നു. വീടുകളില്‍ ഉണ്ടാക്കുന്ന ബിരിയാണിക്ക് വില കുറവാണെന്നും രുചിയും യാത്രക്കാരെയും നാട്ടുകാരെയും ആകര്‍ഷിക്കുകയാണ്. പ്രകൃതിയുടെ അന്തരീക്ഷത്തില്‍ പാതയോരത്തിരുന്ന് കഴിക്കുന്നതില്‍ പ്രത്യേക അനുഭൂതിയുണ്ടെന്നാണ് ബിരിയാണി കഴിക്കാനെത്തുന്നവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."