HOME
DETAILS

പക്വതയില്ലാതെ പിള്ളേരെ ഒന്നിച്ചിരുത്തി പഠിപ്പിക്കേണ്ട, ഹൈന്ദവ കോളജുകളില്‍' അച്ചടക്കമില്ല: വെള്ളാപ്പള്ളി

  
backup
August 28 2022 | 14:08 PM

vellapalli-natesan-gender-nutrality-kochi-media-54461

കൊച്ചി: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് ഭാരത സംസ്‌കാരത്തിന് എതിരാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ഒന്നിച്ചിരുത്തുന്നത് സംസ്‌കാരം നശിക്കാന്‍ കാരണമാകും. നമ്മുടേത് ഭാരത സംസ്‌കാരമാണ്. നമ്മള്‍ അമേരിക്കയിലും ഇംഗ്ലണ്ടിലുമല്ല ജീവിക്കുന്നത്. ആണും പെണ്ണും ഒന്നിച്ചിരുന്ന് കെട്ടിപ്പിടിക്കുന്ന സംസ്‌കാരമല്ല ഭാരതത്തിന്റേതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഇരുത്തേണ്ടെന്ന നിലപാടാണ് എസ്.എന്‍.ഡി.പിക്ക് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. യുജിസി പട്ടികയില്‍ ഹിന്ദു വിഭാഗം നടത്തുന്ന കോളജുകള്‍ക്കൊന്നും റാങ്കില്ലെന്നും അവിടെയൊന്നും അച്ചടക്കമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

'ക്രിസ്ത്യന്‍ കോളജുകളിലും മുസ്‌ലിം കോളജുകളിലും ചെന്നാല്‍ ആണും പെണ്ണും കെട്ടിപ്പിടിച്ച് ഒന്നിച്ച് ബെഞ്ചിലും ഡെസ്‌കിലും പുറത്തും ഇരിക്കുന്നത് കാണാന്‍ പറ്റില്ല. പക്ഷെ, എന്‍.എസ്.എസ്എസ്.എന്‍.ഡി.പി കോളജുകളിലെല്ലാം അരാജകത്വമാണ്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മേലില്‍ കാല്‍ വച്ച് കാടില്‍ കിടക്കുന്നു. അവര്‍ കെട്ടിപ്പിടിച്ച് ഗ്രൗണ്ടില്‍ നടക്കുന്നു. ഹിന്ദുക്കളുടെ കോളജുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇതിനെല്ലാം ഇരയാകുന്നത്.' ഇത് രക്ഷാകര്‍ത്താക്കളെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ പല നിലപാടുകളിലും ഞങ്ങള്‍ വിഷമമുണ്ട്. സര്‍ക്കാര്‍ മതാധിപത്യത്തിന് അടിമപ്പെടുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. വിഴിഞ്ഞം സമരത്തിനെതിരെയും വെള്ളാപ്പള്ളി രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണം എന്ന ആവശ്യം അഭികാമ്യമല്ല. ആളെ കൂട്ടാന്‍ കഴിയും എന്നു കരുതി എന്തുമാകാം എന്ന രീതി അനുവദിക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago