സ്പെഷ്യല്‍ മാരേജ് ആക്ട്; അപേക്ഷകരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് പൊതുവിടങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. വിവാഹത്തില്‍ മറ്റുള്ളവര്‍ക്ക് എതിര്‍പ്പ് അറിയിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടെയുള്ള ചട്ടങ്ങള്‍ ചോദ്യം ചെയ്തായിരുന്നു ഹരജി.
വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മാസം മുമ്പ് അപേക്ഷ നല്‍കുകയും ഇതു പൊതുവായി പ്രദര്‍ശിപ്പിക്കുകയും വേണമെന്നും തടസ്സവാദങ്ങള്‍ ഉണ്ടെങ്കില്‍ പരിഗണിക്കുകയും വേണമെന്ന് സ്പെഷല്‍ മാരേജ് ആക്ട് നിഷ്കര്‍ഷിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന 6 (2), 6(3), 8, 10 വകുപ്പുകളെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്.
എന്നാല്‍ നിയമത്തില്‍ പൊതുതാല്പര്യ ഹരജി വഴി ഇടപെടാന്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇടപെടുന്നില്ലെന്നും വ്യക്തമാക്കി ആവശ്യം കോടതി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."