വടക്കന്‍ അയര്‍ലന്‍ഡില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ തടാകത്തില്‍ മുങ്ങിമരിച്ചു
ലണ്ടന്‍ഡെറി: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തില്‍ രണ്ട് മലയാളി കുട്ടികള്‍ മുങ്ങിമരിച്ചു. ജോസഫ് സെബാസ്റ്റ്യന്‍ (16), റുവാന്‍ (16) എന്നിവരാണ് മുങ്ങിമരിച്ചത്. സെന്റ് കൊളംബസ് കോളജ് വിദ്യാര്‍ഥികളാണ് ഇരുവരും.
എരുമേലി കൊരട്ടി കുറുവാമുഴിയിലെ ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജു-വിജി ദമ്പതികളുടെ മകനാണ് ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍. കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്ത് മുപ്രാപ്പള്ളിയില്‍ ജോഷിയുടെ മകനാണ് റുവാന്‍. ഒരാള്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മറ്റൊരു കുട്ടിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാമത്തെ കുട്ടി നിലവിളിച്ച് ആളെ കൂട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."