ലോകായുക്ത ഭേദഗതി ബില്‍ നിയമസഭ പാസാക്കി
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്‍ നിയമസഭ പാസാക്കി. ബില്ലിന്റെ വോട്ടെടുപ്പിന് മുന്‍പ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പ്രതികരിച്ചു.
സബ്ജക്ട് കമ്മിറ്റിയിൽ പുതിയ ഭേദഗതി ഉൾപ്പെടുത്തിയെന്നും ഇത് ക്രമപ്രകാരമാണോയെന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സഭ അംഗീകരിച്ചില്ല. സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്ക് ഉണ്ടെന്നും ബില്ലിൽ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താമെന്നും നിയമന്ത്രി പറഞ്ഞു. പ്രതിപക്ഷം ഉയർത്തിയ ക്രമപ്രശ്നം സ്പീക്കർ തള്ളുകയും ചെയ്തു.
ലോകായുക്ത ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുതിയ ഭേദഗതികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭ അധികാരപ്പെടുത്താതെ ഭേദഗതിയില്‍ മാറ്റം വരുത്തി. ബില്‍ അവതരിപ്പിക്കുന്നതും ചട്ടംവിരുദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."