HOME
DETAILS

എസ്‌ഐസി സഊദി നേതൃ സംഗമം "റെസണൻസ് 2022" ദേശീയ കാംപിന് ഉജ്ജ്വല പരിസമാപ്തി

  
backup
August 31 2022 | 01:08 AM

sic-resonance-2022

മക്ക: സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്തിൽ നടന്ന `റെസണൻസ് 2022` നാഷണൽ മീറ്റിനു ഉജ്ജ്വല സമാപനം. സഊദിയിലെ സെൻട്രൽ, പ്രൊവിൻസ് തലങ്ങളിൽ നിന്നുള്ള ഭാരവാഹികൾ, നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്ത ഏകദിന നേതൃ സംഗമം സംഘാടക മികവ് കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. വിശുദ്ധ മക്കയിൽ നടന്ന ക്യാമ്പിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പതിമൂന്നാമത് പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ നിരവധി പുതിയ കർമ്മ പദ്ധതികളും പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച്ച രാവിലെ രജിസ്ട്രേഷന് ശേഷം 'തദ്‌ഷീൻ' സെഷനോടെയാണ് സംഗമത്തിന് തുടക്കമായത്. സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസിയുടെ അധ്യക്ഷതയിൽ എസ് കെ എസ് എസ് എഫ് മുൻ സിക്രട്ടറി അബ്ദുറസാഖ് ബുസ്‌താനി ഉദ്ഘാടനം ചെയ്‌തു. എസ്‌ഐസി റിയാദ് സെന്ററിൽ കമ്മിറ്റി ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ അൽ ഹൈദ്രൂസി ദുആക്ക് നേതൃത്വം നൽകി. നാഷണൽ ജനറൽ സിക്രട്ടറി അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ ആമുഖ ഭാഷണം നടത്തി. ഉസ്‌മാൻ ലത്വീഫി ഖിറാഅത്ത് നടത്തി.

'നമ്മുടെ കർമ്മ പഥം പിന്നിട്ട നാൾവഴികൾ' ആധാരമായി നടന്ന മശ് വറ സെഷനിൽ, പ്രൊവിൻസ്, സെൻട്രൽ തല നേതാക്കൾ, പ്രഖ്യാപിച്ചതും നടപ്പിലാക്കിയതുമായ പ്രമുഖ പദ്ധതികൾ, പടിപാടികൾ എന്നിവ സദസിന് മുന്നിൽ വിവരിച്ചു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ അബ്ദുന്നാസ്വിർ ദാരിമി, അബൂബക്കർ ദാരിമി താമരശ്ശേരി, എന്നിവർ ചർച്ചകൾ ക്രോഡീകരിച്ചു. നാഷണൽ കമ്മിറ്റി വർകിങ് സിക്രട്ടറി മുഹമ്മദ് റാഫി ഹുദവി ആമുഖ പ്രഭാഷണവും സിക്രട്ടറി മുനീർ ഫൈസി ഉപസംഹാരവും നടത്തി.

ജുമുഅക്ക് ശേഷം നടന്ന തസ്‌ഫിയ സെഷനിൽ വൈസ്പ്രസിഡന്റ് സൈദ് ഹാജി മുന്നിയൂർ അധ്യക്ഷത വഹിച്ചു. ട്രഷറർ ഇബ്‌റാഹീം ഓമശ്ശേരി ഉദ്ഘാടനം ചെയ്‌തു. സിക്രട്ടറി അബ്ദുൽ ബാസ്വിത് വാഫി സ്വാഗതവും ഉസ്മാൻ എടത്തിൽ നന്ദിയും പറഞ്ഞു. തഷ്‌ജീഅ് സെഷനിൽ ഉബൈദുല്ല തങ്ങൾ അധ്യക്ഷത വഹിച്ചു. എസ്‌ഐസി, കെഎംസിസി നേതാവ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്‌തു. ഓർഗനൈസിംഗ് സിക്രട്ടറി സൈദലവി ഫൈസി സ്വാഗതവും ഫസലുറഹ്‌മാൻ ഖിറാഅത്തും നിർവ്വഹിച്ചു. "സമസ്‌ത ശതാബ്ദിയുടെ നിറവിൽ" എന്ന വിഷയത്തിൽ കുമ്മനം നിസാമുദ്ധീൻ അസ്ഹരിയും, "മതേതര ഭാരതം, പ്രബോധന സാധ്യതകൾ" എന്ന വിഷയത്തിൽ ഡോ: സുബൈർ ഹുദവി ചേകന്നൂരും പ്രഭാഷണങ്ങൾ നടത്തി.

'റബീഅ് കാംപെയിൻ" പ്രഖ്യാപനം നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂരും കാംപയിൻ വിശദീകരണം വൈസ്പ്രസിഡന്റ് ബഷീർ ബാഖവിയും നടത്തി. നാഷണൽ കമ്മിറ്റി നടത്തിയ ഖുർആൻ മുസാബഖ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും വിവിധ മേഖലകളിൽ സ്ത്യുത്യർഹമായ സേവനങ്ങൾ സമർപ്പിച്ച വിഖായ ചെയർമാൻ ഫരീദ് ഐക്കരപ്പടി,കൺവീനർ ദിൽഷാദ് കാടാമ്പുഴ,ഉസ്‌മാൻ എടത്തിൽ എന്നിവരെ ആദരിക്കുകയും ചെയ്‌തു. ചടങ്ങിൽ മക്ക സെൻട്രൽ പ്രസിഡന്റ് ഉസ്മാൻ ദാരിമി നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago