ഗിന്നസിൽ ഇടം നേടി ' കപ്പ് ഓഫ് ലൈഫ് '
കൊച്ചി • ഹൈബി ഈഡൻ എം.പി നടപ്പാക്കിയ ' കപ്പ് ഓഫ് ലൈഫ് 'പദ്ധതി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചു. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തി ഒന്ന് മെൻസ്ട്രൽ കപ്പ് സൗജന്യമായി വിതരണം ചെയ്തതാണ് റെക്കോഡ്.
ലോകത്തെ ഏറ്റവും വലിയ ആർത്തവ ശുചിത്വ പ്രചാരണമായ ' കപ്പ് ഓഫ് ലൈഫ് ' 24 മണിക്കൂറിനുള്ളിൽ 126 വേദികളിലായാണ് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തത്. ഗിന്നസ് ബുക്കിൽ ഇടം നേടിയതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ് അഡ്ജു ഡിക്കേറ്റർ സ്വപ്നിൽ ധൻഗരിഗർ നിർവഹിച്ചു. നടൻ ആസിഫ് അലി മുഖ്യാതിഥിയായിരുന്നു.
ഹൈബി ഈഡൻ എം.പി, കലക്ടർ ഡോ. രേണു രാജ്, മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ് എം ജോർജ്, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വർഗീസ് , ഡോ. ജുനൈദ് റഹ്മാൻ, ഡോ.അഖിൽ മാനുവൽ, ലുലു മാൾസ് ഇന്ത്യ ഡയറക്ടർ ഷാജി ഫിലിപ്പ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഗിന്നസ് പ്രഖ്യാപനം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."