HOME
DETAILS
MAL
എക്സ്പോ നഗരി വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു
backup
September 02 2022 | 10:09 AM
ദുബൈ:ദുബൈ എക്സ്പോ വീണ്ടും തുറന്നു. മാര്‍ച്ച് അവസാനത്തോടെ പ്രദര്‍ശനം അവസാനിച്ച് വേനലവധിയും കഴിഞ്ഞാണ് എക്സ്പോ നഗരി വീണ്ടും സജീവമാകുന്നത്. നിരവധി സന്ദര്‍ശകര്‍ ദുബൈ എക്സ്പോ നഗരിയിലേക്ക് എത്തുമെന്നാണ് സംഘാടകര്‍ കരുതുന്നത്. എക്സ്പോ സിറ്റിയായി രൂപാന്തരപ്പെട്ട മേളയുടെ നഗരി വീണ്ടും തുറന്ന ആദ്യദിനത്തില്‍ തന്നെ നൂറുക്കണക്കിന് സന്ദര്‍ശകരെത്തി. നിരവധിപേര്‍ അലിഫ്, ടെറ പവലിയനുകളിലും കറങ്ങുന്ന നിരീക്ഷണ ഗോപുരമായ ഗാര്ഡന് ഇന്‍ ദ സ്കൈയിലും പ്രവേശിച്ചു. എക്സ്പോ നഗരിയിലേക്ക്പ്രവേശിക്കുന്നതിന് പ്രത്യേക ടിക്കറ്റോ പാസോ നിലവിലില്ല. എന്നാല്‍ പവലിയനുകളില്‍ പ്രവേശിക്കാന്‍ 50 ദിര്‍ഹത്തിന്റെയും നിരീക്ഷണ ഗോപുരത്തില്‍ പ്രവേശിക്കാന്‍ 30 ദിര്‍ഹമും ഈടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."