ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദസംഘടനകളുടെ പ്രണയക്കുരുക്ക്; തലശേരി അതിരൂപതാ ഇടയലേഖനം
കണ്ണൂര്‍: ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നതായി തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. 'ജന്‍മം നല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടി വരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാര്‍ത്ഥന നിയോഗമായി സമര്‍പ്പിക്കാം'... ഈ വരികള്‍ അടങ്ങിയ ഇടയലേഖനമാണ് പള്ളികളില്‍ വായിച്ചത്.
ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ രൂപതയുടെ ബോധവല്‍കരണം പ്രയോജനപ്പെടുത്തണമെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഇടയലേഖനം ഇന്നലെ പള്ളികളില്‍ വായിച്ചു.
ഭൂദാന പ്രസ്ഥാനത്തിനും ഇടയലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഞായറാഴ്ച തലശ്ശേരി അതിരൂപതയിലെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലൂടെയാണ് ഭൂദാന പ്രസ്ഥാനത്തിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലനി ആഹ്വാനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."