മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളയാളുടെ സഹോദരന് ക്വട്ടേഷന്‍ ബന്ധമെന്ന് ഷാഫി പറമ്പില്‍
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ഓഫിസില്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുടെ സഹോദരനടക്കം കൂത്തുപറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ.
കൂത്തുപറമ്പുമായി ബന്ധപ്പെട്ട സി.പി.എം നേതാവിന്റെ സഹോദരന്റെ പേരും പറഞ്ഞുകേള്‍ക്കുന്നു. ഇതും അന്വേഷിക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സി.പി.എം പ്രവര്‍ത്തകരുടെ സ്വര്‍ണക്കടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണം. സി.പി.എം അറിഞ്ഞുവളര്ത്തിയ സംഘമാണു സ്വര്‍ണക്കടത്തിനു പിന്നില്‍.
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളുടെ പരോള്‍ ഉള്‍പ്പെടെ അന്വേഷിക്കണം. ആകാശ് തില്ലങ്കേരിക്ക് എല്ലാ പ്രോത്സാഹനവും നല്‍കിയത് ആരാണ്. സ്വര്‍ണക്കടത്ത് കസ്റ്റംസിനു പുറത്തുള്ള ഏജന്‍സികള്‍ അന്വേഷണ നടത്തണം.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്ജുന് ആയങ്കിയുടേത് ഉള്‍പ്പെടെ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."