HOME
DETAILS
MAL
ഉണ്ണിക്കണ്ണനും ഗോപികമാരും നിറഞ്ഞാടി; നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
backup
August 24 2016 | 19:08 PM
കാസര്‍കോട്: നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ദിനം വിപുലമായി ആഘോഷിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, കുമ്പള, മഞ്ചേശ്വരം, ഉപ്പള, മുള്ളേരിയ, മുളിയാര്‍, ബദിയടുക്ക, ബോവിക്കാനം തുടങ്ങി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വര്‍ണ ശബളമായ ഘോഷയാത്രകള്‍ നടന്നു.
വിവിധ പ്രദേശങ്ങളിലെ ബാലഗോകുലം യൂനിറ്റുകളുടെയും, ക്ഷേത്ര കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഉപജാഥകളായി വന്ന ശോഭാ യാത്രകള്‍ പ്രധാന കേന്ദ്രങ്ങളില്‍ മഹാശോഭാ യാത്രയായി മാറി. വാദ്യ മേളങ്ങളുടെയും, കുഴലൂത്തിന്റെയും അകമ്പടിയോടെനടന്ന ശോഭായാത്ര കാണാന്‍ വന്‍ ജനാവലിയാണ് പല പ്രദേശങ്ങളിലും തടിച്ചുകൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."