രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ' യാത്രയ്ക്ക് തുടക്കം
കന്യാകുമാരി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ' യാത്രയ്ക്ക് തുടക്കം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റ നവോത്ഥാന നിമിഷമാണ് ഇതെന്ന് സന്ദേശത്തില്‍ സോണിയ ഗാന്ധി പറഞ്ഞു
ഭാരത് ജോഡോ യാത്രയ്ക്കു മുന്നോടിയായി രാഹുല്‍ഗാന്ധി ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. രാവിലെ ഏഴുമണിക്കു ശ്രീപെരുംപുത്തൂരിലെത്തിയ രാഹുല്‍ ഒരുമണിക്കൂര്‍ സ്മാരകത്തില്‍ ചെലവഴിച്ചാണു മടങ്ങിയത്.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും എത്ര മണക്കൂര്‍ ചോദ്യംചെയ്താലും നിശബ്ദമാക്കാനാകില്ലെന്നും ഉദ്ഘാടന സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. രാജ്യത്തിന്റെ ഭാവി ഏകപക്ഷീയമായി നിര്‍ണയിക്കാമെന്നാണ് ഒരു വിഭാഗം കരുതുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അതേ നയമാണ് കേന്ദ്രത്തിനെന്നും രാഹുല്‍ വിമര്‍ശിച്ചു.
വ്യക്തിപരമായും കോണ്‍ഗ്രസും പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സമയത്താണു ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ കളത്തിലിറങ്ങുന്നത്.
तिरंगा हमारी एकता और विविधता की पहचान है, हमारा स्वाभिमान है। आज, तिरंगे को हाथों में लेकर #BharatJodoYatra का पहला कदम लिया।
— Rahul Gandhi (@RahulGandhi) September 7, 2022
अभी तो मीलों चलना है, मिलकर अपना भारत जोड़ना है। pic.twitter.com/4Q40M6ByZb
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."