HOME
DETAILS

ഡീ ലിറ്റ്: അനാവശ്യ ചര്‍ച്ച ഒഴിവാക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍

  
backup
September 07 2022 | 15:09 PM

kanthapuram-ap-aboobacker-musliyar-letter-d-lit546

കോഴിക്കോട്: ഡീ ലിറ്റ് വിവാദത്തില്‍ തന്നെ ഉള്‍പ്പെടുത്തിയുള്ള അനാവശ്യ ചര്‍ച്ച ഒഴിവാക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കയച്ച കത്തിലാണ് കാന്തപുരം ഈ ആവശ്യമുന്നയിച്ചത്.

വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും അധ്യാപകരുടെയും മികവ് ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ യൂണിവേഴ്‌സിറ്റി കൂടുതല്‍ വ്യാപൃതരാവണം. യൂണിവേഴ്‌സിറ്റി കമ്യൂണിറ്റിക്ക് പുറത്തുള്ളവര്‍ക്ക് ഹോണററി പദവികള്‍ നല്‍കുന്നതിലല്ല, മറിച്ച് യൂണിവേഴ്‌സിറ്റിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് എത്തുന്ന യൂണിവേഴ്‌സിറ്റിക്ക് തന്നെ അകത്തുള്ള കമ്മ്യൂണിറ്റിയുടെ വൈജ്ഞാനിക താല്‍പര്യങ്ങളെ അഭിമുഖീകരിക്കുന്നതിലും ഗുണനിലവാരമുള്ള ബിരുദങ്ങള്‍ നല്‍കുന്നതിലുമാണ് സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അബൂബക്കര്‍ മുസ്‌ലിയാര്‍ കത്തില്‍ പറഞ്ഞു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് ബഹുമതി നല്‍കണമെന്ന് കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ഇടത് സിന്‍ഡിക്കേറ്റംഗം ഇ. അബ്ദുറഹിമാണ് വൈസ് ചാന്‍സലറുടെ അനുമതിയോടെ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍, പ്രമേയം അംഗീകരിക്കുന്നതില്‍ ഇടതുപക്ഷ അംഗങ്ങള്‍ക്കിടയില്‍ തന്നെ തര്‍ക്കമുണ്ടായി.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും, വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്‍കാനുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നീക്കത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി ഉയര്‍ന്നിരുന്നു. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്. ഓണററി ഡോക്ടറേറ്റ് ബിരുദം കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും നല്‍കാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നീക്കം പുനപരിശോധിക്കണമെന്നാണ് കാലിക്കറ്റ് വൈസ് ചാന്‍സലറോടും, ഡിഗ്രിക്ക് അംഗീകാരം നല്‍കരുതെന്ന് ഗവര്‍ണറോടും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago
No Image

'മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു' ഷാനിബിനോട് അഭ്യര്‍ഥനയുമായി സരിന്‍; പിന്‍മാറില്ലെന്ന് ഷാനിബ് 

Kerala
  •  2 months ago
No Image

വിവിധ രാജ്യങ്ങളുമായി വ്യോമ സര്‍വിസ് കരാറുകളില്‍ ഒപ്പുവെച്ച് ഖത്തര്‍

qatar
  •  2 months ago
No Image

ഹൈടെക്കിലും കോളജ് സ്‌കോളർഷിപ്പുകൾ ഓഫ്‌ലൈനിലേക്ക്

Kerala
  •  2 months ago
No Image

സരിൻ്റെ കൈവശം 5,000 രൂപ, രാഹുലിൻ്റെ പക്കൽ 25,000

Kerala
  •  2 months ago
No Image

വോട്ടെടുപ്പ് കഴിഞ്ഞിട്ട് ആറുമാസം; വടകരയിലെ രണ്ട് ബൂത്തിലെ  വോട്ടുകള്‍ ഇനിയും എണ്ണിയില്ല

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം 

Kerala
  •  2 months ago
No Image

ബി.ജെ.പിയിലെ ഉൾപ്പോരിനൊപ്പം എൻ.ഡി.എയിലും പൊട്ടിത്തെറി

Kerala
  •  2 months ago
No Image

ന്യൂനപക്ഷ വോട്ടുകൾ ഉറപ്പിക്കാൻ എൽ.ഡി.എഫ്

Kerala
  •  2 months ago