സഊദിയിൽ ഫീസുകളിൽ കുടിശിക ഉണ്ടെങ്കിലും പുതിയ സ്പോൺസർഷിപ്പിലേക്ക് മാറ്റം അനുവദിച്ചു
ദമാം: സഊദിയിൽ വിദേശ തൊഴിലാളികളുടെ സ്പോൺസർഷിപ്പ് പരിഷ്‌കരണ രണ്ടാം ഘട്ടം നടപ്പിലാക്കാൻ തുടങ്ങി. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയ (എംഎച്ച്ആർഎസ്ഡി) ത്തിന്റെ മേൽനോട്ടത്തിലാണ് ഇക്കാര്യം നടപ്പിലാക്കുന്നത്. സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും വിദേശ തൊഴിലാളികൾക്കുള്ള സ്‌പോൺസർഷിപ്പ് മാറ്റമാണ് ഇപ്പോൾ അനുവദിച്ചത്. ആദ്യ ഘട്ടത്തിൽ, വ്യക്തിഗത സ്ഥാപനങ്ങൾക്കിടയിൽ തൊഴിലാളികളെ കൈമാറ്റം ചെയ്യാൻ മാത്രമായിരുന്നു അനുമതി.
ഒരു വിദേശ തൊഴിലാളിയെ പുതിയ തൊഴിലുടമയിലേക്ക് മാറുന്നത് എളുപ്പമാക്കുന്നതിന് ഖിവ പ്ലാറ്റ്‌ഫോമിൽ മന്ത്രാലയംഅപ്‌ഡേറ്റ് നടത്തിയിട്ടുണ്ട്. പുതിയ സംവിധാനം വഴി പുതിയ സ്പോൺസറിലേക്ക് സ്‌പോൺസർഷിപ്പ് മാറുന്നവർക്ക് മുൻ സ്പോൺസറിൽ നിന്നുള്ള കുടിശിക ബാധ്യതയാകുന്നില്ല. ഈ കുടിശ്ശിക മുൻ തൊഴിലുടമയുടെ ബാധ്യതയായി തന്നെ തുടരുമെന്നാണ് ഏറ്റവും വലിയ ആശ്വാസം. തൊഴിലാളിയെ തന്റെ സ്ഥാപനത്തിലേക്ക് മാറ്റുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്ന സർക്കാർ ഫീസ് പുതിയ തൊഴിലുടമയാണ് അടക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."