HOME
DETAILS
MAL
അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കാന്‍ ട്വിറ്ററിന് വനിതാ കമ്മിഷന്‍ നിര്‍ദേശം
backup
June 30 2021 | 20:06 PM
ന്യൂഡല്‍ഹി: അശ്ലീല ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മുഴുവന്‍ ട്വീറ്റുകളും ഒരാഴ്ചയ്ക്കുള്ളില്‍ നീക്കംചെയ്യണമെന്ന് ട്വിറ്ററിനോട് ദേശീയ വനിതാ കമ്മിഷന്‍. ട്വിറ്റര്‍ ഇന്ത്യ മേധാവിക്ക് കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ കത്തിലൂടെ നേരിട്ടാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇത്തരം ഉള്ളടക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങളും കമ്മിഷന്‍ കൈമാറി. വിഷയത്തില്‍ ട്വിറ്റര്‍ സ്വീകരിച്ച നടപടികള്‍ 10 ദിവസത്തിനകം അറിയിക്കാനും കത്തില്‍ നിര്‍ദേശിച്ചു. വിഷയത്തില്‍ ട്വിറ്ററിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലിസ് കമ്മിഷനര്‍ക്കും വനിതാ കമ്മിഷന്‍ കത്തെഴുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."