HOME
DETAILS

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് വീണ്ടും തിരിച്ചടി; സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ചത് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  
backup
July 01 2021 | 09:07 AM

new-stamp-duty-in-lakshadweep-high-court-stay-order

കൊച്ചി: ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി പുതുക്കി നിശ്ചയിച്ച ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപ് നിവാസികളില്‍ പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 6 ശതമാനവും പുരുഷനും സ്ത്രീയും ഒന്നിച്ച് കൂട്ട് ഉടമസ്ഥതയിലുള്ള വസ്തുവിന് 7 ശതമാനവും മറ്റുള്ളവര്‍ക്ക് 8 ശതമാനവും നിശ്ചയിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയാണ് കോടതി നടപടി.

അമിനി ദ്വീപ് സ്വദേശിയായ അഡ്വ. അവ്സാലി നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടി.

ഇന്ത്യന്‍ സ്റ്റാമ്പ് നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ദ്വീപില്‍ നടപ്പാക്കിയ പുതിയ വ്യവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യത്യസ്ഥ നിരക്കില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനാവില്ലന്ന് കോടതി പറഞ്ഞു.

നേരത്തെ ലക്ഷദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കാനുള്ള അഡ്മിനിസ്ട്രേഷന്റെ തീരുമാനത്തിനും ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago