പുലിക്കളിയില്‍ മാറ്റമില്ല; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി പുലിക്കളി നടത്തും
തൃശൂര്‍: പുലിക്കളിയില്‍ മാറ്റമില്ല. ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി പുലിക്കളി നടത്തും. പുലിക്കളി സംഘങ്ങള്‍ ജില്ലാ കളക്ടറുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. നാലാം ഓണനാളില്‍ തൃശൂരില്‍ നടത്താറുള്ള പുലിക്കളി നാളെത്തന്നെ നടത്തണമെന്നും പുലിക്കളി മാറ്റിവെച്ചാല്‍ തങ്ങള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് പുലിക്കളി സംഘങ്ങള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.
അവസാന ഘട്ട ഒരുക്കങ്ങള്‍ നടക്കവേയാണ് നാളെത്തെ പുലിക്കളി അനശ്ചിതത്വത്തിലായത്. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ രാജ്യത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതാണ് ഈ അനിശ്ചിതത്വത്തിന് കാരണമായത്. ഔദ്യോഗിക ദുഃഖാചരണം നടക്കുന്ന സാഹചര്യത്തില്‍ പുലിക്കളി ഉദ്ഘാടനം അടക്കമുള്ള പരിപാടികളില്‍ നിന്നും മന്ത്രി, എംഎല്‍എമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മാറിനില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."