ലോണ്‍ ആപ്പുകള്‍ക്ക് പിടിവീണു
മുംബൈ: ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കാന്‍ നീക്കം തുടങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ). ഇതിന്റെ ഭാഗമായി നിയമ വിരുദ്ധ ആപ്പുകള്‍ പ്ലേ സ്റ്റോറുകളില്‍നിന്ന് നീക്കംചെയ്യും. അംഗീകൃത ആപ്പുകളുടെ പട്ടിക തയാറാക്കും.
അനധികൃത വായ്പാ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
പുതിയ തീരുമാനം അനുസരിച്ച് ആര്‍.ബി.ഐയില്‍ രജിസ്റ്റര്‍ ചെയ്ത ആപ്പുകള്‍ക്കു മാത്രമേ ഇനി മുതല്‍ അനുമതി ലഭിക്കൂ. കൂടാതെ കള്ളപ്പണം വെളുപ്പിക്കല്‍, സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം തുടങ്ങി അനധികൃത വായ്പാ ആപ്പുകളുടെ മറവില്‍ നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ആര്‍.ബി.ഐ നിരീക്ഷിക്കും.
വായ്പാ ആപ്പുകള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആര്‍.ബി.ഐയുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ആപ്പുകള്‍ നിയന്ത്രിക്കാനുള്ള തീരുമാനം.
നിയമം നിലവില്‍വരുന്നതോടെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ആര്‍.ബി.ഐയിലെ രജിസ്‌ട്രേഷന്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കും. അതിനുശേഷം രജിസ്റ്റര്‍ ചെയ്യാത്ത ഒരു ആപ്പും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇക്കാര്യത്തിലെ നടപടികള്‍ ധനമന്ത്രാലയത്തിന് കീഴിലെ പ്രത്യേക സംഘം നിരീക്ഷിക്കും.
ഉപഭോക്താക്കള്‍, ബാങ്ക് ജീവനക്കാര്‍, നിയമ നിര്‍വഹണ ഏജന്‍സികള്‍ എന്നിവര്‍ക്ക് സൈബര്‍ അവബോധം വര്‍ധിപ്പിക്കും. വ്യാജ ആപ്പുകള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനും ധാരണയായി. രാജ്യത്ത് നൂറുകണക്കിനു വ്യാജ ആപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ കെണിയില്‍ക്കുടുങ്ങി സാമ്പത്തിക, മാനനഷ്ടങ്ങള്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."