HOME
DETAILS

'എന്താ യൂറോപ്പില്‍ പോയാല്‍, വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ വേണ്ടിയാണ് യാത്ര'; മന്ത്രിമാരുടെ വിദേശ യാത്രയെ ന്യായീകരിച്ച് ധനമന്ത്രി

  
backup
September 13 2022 | 05:09 AM

kerala-finance-minister-defends-ministers-foreign-travel-2022

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശ യാത്രയെ ന്യായീകരിച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ആളുകള്‍ക്ക് യൂറോപ്പിലേക്ക് പോകാന്‍ പാടില്ലെന്നുണ്ടോ എന്നായിരുന്നു ധനമന്ത്രിയുടെ ചോദ്യം. മറ്റു രാജ്യങ്ങളിലെ വിവിധ വിഷയങ്ങള്‍ കണ്ടുപഠിക്കാനാണ് യാത്രയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്ര സംബന്ധിച്ച റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം. വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ വേണ്ടിയാണ് യാത്ര. അത് കൊണ്ട് ഇത്തരം യാത്രകള്‍ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'കേരളം ദരിദ്ര രാജ്യമൊന്നുമല്ല. പത്തുലക്ഷം രൂപയോളം ആഭ്യന്തര വരുമാനമുള്ള സംസ്ഥാനമാണ് കേരളം. കേന്ദ്ര സര്‍ക്കാറിന്റെ സമീപനമാണ് പ്രശ്‌നം. യാത്ര പോകുന്നതും സെമിനാറിന് പോകുന്നതും പഠനത്തിനായി പോകുന്നതും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നില്ല.ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപ ഒരു വര്‍ഷം ചെലവാക്കുന്ന സംസ്ഥാനമാണ് കേരളം' മന്ത്രി പറഞ്ഞു.

കേരളം പോലൊരു എക്കണോമിയില്‍ യഥാര്‍ത്ഥ പ്രശ്‌നം മന്ത്രിമാര്‍ വിദേശത്തു പോകുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓണക്കാലത്ത് മാത്രം 15000 കോടി രൂപ ഒറ്റയടിക്ക് ചെലവഴിച്ച സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഓണക്കാലത്ത് പണം ചിലവാവുന്നത് സ്വാഭാവിക നടപടിയുടെ ഭാഗമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് ആവര്‍ത്തിച്ച ധനമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തിന് അര്‍ഹമായ പണം കേന്ദ്രം അനുവദിക്കുന്നില്ലെന്നാണ് ധനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. ഇത് പലതവണ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയതാണെന്നും, എന്നാലും തങ്ങള്‍ക്ക് അനുകൂലമായ സമീപനം ഉണ്ടായില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക് പോകുന്നത്. ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും.

അതിനിടെ ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ മന്ത്രി റിയാസും സംഘവും പാരീസിലേക്കും പോകുന്നുണ്ട്. ഈ മാസം 20 മുതല്‍ 24 വരെയാണ് സന്ദര്‍ശനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago