നാടും നഗരവും അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
കല്‍പ്പറ്റ: നാടും നഗരവും അമ്പാടിയാക്കി ജില്ലയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. വിവധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങള്‍. ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ ഗ്രാമ-നഗരങ്ങളില്‍ രാവിലെ മുതല്‍ മഹാശോഭാ യാത്രകള്‍ സംഘടിപ്പിച്ചു.
ശോഭാ യാത്രയില്‍ ബാലിക-ബാലന്‍മാര്‍ ഉണ്ണിക്കണ്ണന്മാരായും രാധാവേഷം ധരിച്ചും അണിനിരന്നു. മുതിര്‍ന്നവര്‍ കൃഷ്ണഗീതം ആലപിച്ചാണ് ശോഭായാത്രയില്‍ അണിനിരന്നത്.
കല്‍പ്പറ്റയില്‍ ബാലഗോകുലം കല്‍പ്പറ്റ മുനിസിപ്പല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ വര്‍ണശബളമായ ശോഭായാത്രയോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. പ്രധാന ടൗണുകളിലും മറ്റും നൂറുക്കണക്കിന് പേര്‍ അണിനിരന്ന ശോഭയാത്രകളാണ് നടന്നത്. പനമരം, നായിക്കട്ടി, സുല്‍ത്താന്‍ ബത്തേരി, മാന്നതവാടി, വാളാട്, തലപ്പുഴ, കാട്ടിക്കുളം, മേപ്പാടി, വൈത്തിരി, മീനങ്ങാടി, കമ്പളക്കാട് തുടങ്ങി വിവിധയിടങ്ങളിലാണ് ശോഭയാത്രകള്‍ നടന്നത്. പലയിടങ്ങളിലും മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ശോഭയാത്രകളെ മധുരം സ്വീകരിച്ച് മാതൃക കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."