ഇന്ത്യയുടെ വികല ഭൂപടം; സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പുതന്നെ വിവാദത്തിലായി ഉത്തരാഖണ്ഡ് നിയുക്ത മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ തന്ത്രപ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയുള്ള വികല ഭൂപടം ട്വീറ്റ് ചെയ്ത് നിയുക്ത ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. 'അഖണ്ഡ ഭാരതം' എന്ന പേരില്‍ ആറു വര്‍ഷം മുന്‍പ് ചെയ്ത ഇന്ത്യന്‍ ഭൂപടത്തിന്റെ ട്വീറ്റാണ് വിവാദമായത്. നിലവിലുള്ള ഇന്ത്യയുടെ പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയ നിലയിലാണ് ഭൂപടം. ഉത്തരാഖണ്ഡിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായ പുഷ്‌കര്‍ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് വിവാദം.
https://twitter.com/jawharsircar/status/1411596973002559491?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1411596973002559491%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Futtarakhands-new-chief-minister-in-map-controversy-145011
വെളുത്ത വര കൊണ്ട് അടയാളപ്പെടുത്തിയ ഇന്ത്യന്‍ മാപ്പില്‍ ലഡാക്കിന്റേതുള്‍പ്പെടെ ചില പ്രദേശങ്ങള്‍ ഒഴിവാക്കിയത് ട്വിറ്റര്‍ ഉപയോക്താക്കള്‍ കുത്തിപ്പൊക്കിയിരുന്നു. സംസ്ഥാന ബി.ജെ.പിയിലെ കലഹത്തെ തുടര്‍ന്ന് തീരഥ് സിങ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് 45 കാരനായ പുഷ്‌കറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
ഇന്ത്യയുടെ ഭൂപടം വികലമായി പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് കഴിഞ്ഞ ദിവസം ട്വിറ്ററിനെതിരെ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ.പി നേതാവ് പുഷ്‌കര്‍ സിങ് ധാമിയുടെ പഴയ ട്വീറ്റും വിവാദമായത്.
ഭൂപടത്തിലെ പിഴവ് കാരണം ലോകാരോഗ്യസംഘടനയും ബിബിസിയും വിമര്‍ശനം നേരിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."