മരണനിരക്ക്: സര്‍ക്കാര്‍ മാപ്പുപറയണം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് കുറവാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ആയിരത്തിലധികം പേരെ മരിച്ചവരുടെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയ നടപടി നീചമാണെന്നും സര്‍ക്കാര്‍ സമൂഹത്തോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് മരണം രേഖപ്പെടുത്തുന്നതിനു കൃത്യമായ സംവിധാനമില്ലെന്നാണ് വ്യക്തമാകുന്നത്. ഇതു ഗൗരവതരമായ പ്രശ്നമാണ്. ഓരോ ദിവസവും പുറത്തുവരുന്ന കണക്കുകള്‍ മറ്റേതെങ്കിലും ദിവസത്തേതാണോയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. മുട്ടില്‍ മരംമുറി കേസില്‍ സര്‍ക്കാരിന്റെ താല്പര്യവും അഴിമതിയും വ്യക്തമാണ്. കെ. സുധാകരനെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."