HOME
DETAILS

റാഫേല്‍: ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം, ഫ്രാന്‍സില്‍ അന്വേഷണം തുടങ്ങിയിട്ടും കേന്ദ്രത്തിന് മൗനമെന്ന് കോണ്‍ഗ്രസ്

  
backup
July 05 2021 | 01:07 AM

635656-2


ന്യൂഡല്‍ഹി: വിവാദമായ റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഫ്രാന്‍സില്‍ അന്വേഷണം തുടങ്ങിയതിനു പിന്നാലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം.
ഇന്ത്യയുമായുള്ള ഇടപാടില്‍ ഫ്രാന്‍സില്‍ അന്വേഷണം തുടങ്ങിയിട്ടും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഇടപാടിലൂടെ ലാഭം കൊയ്ത രാജ്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും എന്നാല്‍ നികുതിദായകരുടെ പണം നഷ്ടപ്പെട്ട രാജ്യം നിശ്ശബ്ദത പാലിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ഫ്രാന്‍സും കോണ്‍ഗ്രസും ഉന്നയിച്ച ചോദ്യങ്ങളോട് നരേന്ദ്രമോദി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? രൗജ്യം മുഴുവനായി നിങ്ങളുടെ പ്രതികരണത്തിന് കാത്തിരിക്കുകയാണെന്നും ഖേര പറഞ്ഞു.
വിഷയത്തില്‍ നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെയും രംഗത്തുവന്നു. 'കള്ളത്താടി' എന്ന അടിക്കുറിപ്പോടെയാണ് രാഹുലിന്റെ പരിഹാസം. നീണ്ടു വെളുത്ത താടിയുടെ രൂപത്തിനു താഴെ റോക്കറ്റ് തൂങ്ങിക്കിടക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും നിലപാടുകള്‍ ശരിയാണെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
അഴിമതി ആരോപണത്തിലെ സത്യം പുറത്തുവരാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷണം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ പിന്തുണച്ച് സി.പി.എമ്മും രംഗത്തുവന്നു. വിഷയത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ജെ.പി.സി അന്വേഷണം അനിവാര്യമാണെന്ന് സി.പി.എം അഭിപ്രായപ്പെട്ടു.
ഫ്രാന്‍സില്‍നിന്ന് 56,000 കോടി രൂപയ്ക്ക് ഇന്ത്യ 37 യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്നാണ് ആരോപണം.
ആരോപണങ്ങളില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു ജഡ്ജിയെ നിയോഗിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago