ഉളിയത്തടുക്കയില്‍ പതിനാലുകാരി കൂട്ടലൈംഗിക പീഡനത്തിനിരയായി; നാലുപേര്‍ പിടിയില്‍
കാസര്‍കോട്: ഉളിയത്തടുക്കയില്‍ പതിനാലുകാരി കൂട്ടലൈംഗിക പീഡനത്തിനരയായതായി പരാതി. സംഭവത്തില്‍ പ്രദേശവാസികളായ മൂന്നുപേര്‍ റിമാന്‍ഡില്‍. ഒരാള്‍ പൊലിസ് കസ്റ്റഡിയിലാണുള്ളത്. മറ്റൊരാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒരാഴ്ച മുന്‍പാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായത്.
ചെല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനില്‍ നമ്പറിലേക്ക് ഒരു പൊതുപ്രവര്ത്തകന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ പൊലിസിന് കൈമാറുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ക്കെതിരെ പൊലിസ് അഞ്ച് കേസുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടിയിപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണുള്ളത്.
കുട്ടി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന കടക്കാരനുള്‍പ്പടെയാണ് അറസ്റ്റിലായത്. ഇവര്‍ കുട്ടിയെ മറ്റിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും പൊലിസ് പറയുന്നു. എന്നാല്‍ അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഇത് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."