വയോധികയുടെ വീട് ജപ്തി ചെയ്ത സംഭവം; സഹായ ഹസ്തവുമായി എം.എൽ.എ
കൂത്തുപറമ്പ് (കണ്ണൂർ) • കഴിഞ്ഞ ദിവസം സംസ്ഥാന സഹകരണബാങ്ക് വീട് ജപ്തിചെയ്ത സംഭവത്തിൽ ഇടപെട്ട് എം.എൽ.എ. വയോധിക ഉൾപ്പെടുന്ന കുടുംബത്തെ വീട്ടിൽനിന്നു പുറത്താക്കിയ പ്രശ്‌നത്തിലാണു കെ.പി മോഹനൻ എം.എൽ.എയുടെ ഇടപെടൽ. സഹകരണമന്ത്രി വി.എൻ വാസവനുമായും സംസ്ഥാന സഹകരണബാങ്ക് ഉദ്യോഗസ്ഥരുമായും എം.എൽ.എ സംസാരിക്കുകയും വിഷയം ഇവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
ഇതേത്തുടർന്ന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ നല്ലൊരു തുക ഇളവനുവദിച്ച് ബാക്കി അടച്ച് ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കാൻ സാവകാശം നൽകാൻ ചർച്ചയിൽ തീരുമാനമായി. എം.എൽ.എ പുറക്കളത്തെ വീട്ടിലെത്തി വീട്ടുടമ സുഹറയേയും ഉമ്മ നമ്പീസു ഉൾപ്പെടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ഇക്കാര്യം ധരിപ്പിച്ചു.
19 ലക്ഷത്തോളം രൂപ കുടിശികയായതിനെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു ബാങ്ക് ഇവരുടെ വീടും എട്ടേകാൽ സെന്റ് സ്ഥലവും ജപ്തി ചെയ്തത്. ജപ്തി നടപടിയെ തുടർന്ന് ഇവർ സമീപത്തെ വീട്ടിലാണു താമസിച്ചുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."