മഹാരാഷ്ട്രയില്‍ 12 ബി.ജെ.പി എം.എല്‍.എമാരെ ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തു
മുംബൈ: മഹാരാഷ്ട്രയില്‍ സ്പീക്കറെ കൈയ്യേറ്റം ചെയ്ത 12 ബി.ജെ.പി എം.എല്‍.എമാരെ ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തു. ചെയറിലുണ്ടായിരുന്ന താല്‍ക്കാലിക സ്പീക്കറായിരുന്ന ഭാസ്കര്‍ ജാദവിനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്നും കൈയ്യേറ്റം ചെയ്തുവെന്നും ആരോപിച്ചാണ് നടപടി.
സഭയില്‍ ഒ.ബി.സി സംവരണ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതിപക്ഷം, ആവശ്യമായ സമയം അനുവദിച്ചില്ലെന്ന് കാട്ടി പ്രതിഷേധിച്ചിരുന്നു. പിന്നാലെ സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഈ സമയത്ത് സ്പീക്കറുടെ കാബിനില്‍ കയറി ബി.ജെ.പി എം.എല്‍.എമാര്‍ കൈയ്യേറ്റം ചെയ്തുവെന്നാണ് സ്പീക്കറുടെ ആരോപണം.
പ്രതിപക്ഷ നേതാക്കള്‍ തന്റെ കാബിനിലെത്തി മോശം വാക്കുകള്‍ ഉപയോഗിക്കുകയും ചില നേതാക്കള്‍ തന്നെ കൈയ്യേറ്റം ചെയ്യുകയുമുണ്ടായി- ഭാസ്കര്‍ ജാദവ് പറഞ്ഞു.
എന്നാല്‍, ഭാസ്കര്‍ തങ്ങളെയും കൈയ്യേറ്റം ചെയ്തുവെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."