HOME
DETAILS
MAL
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ അതിഥി രാഷ്ട്രമായി യു.എ.ഇയും
backup
September 15 2022 | 04:09 AM
ദുബയ്: അടുത്ത വര്‍ഷം ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ അതിഥി രാഷ്ട്രമായി യു.എ.ഇയെ ഇന്ത്യ ക്ഷണിച്ചേക്കും. ഉച്ചകോടിയില്‍ അധ്യക്ഷത വഹിക്കുന്നത് ഇന്ത്യയാണ്. യു.എ.ഇക്ക് പുറമേ ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതര്‍ലന്‍ഡ്സ്, നൈജീരിയ, ഒമാന്‍, സിങ്കപ്പൂര്‍, സ്പെയിന് എന്നീ രാജ്യങ്ങളെയും അതിഥികളായി പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ജി 20യില്‍ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് അംഗങ്ങള്‍. ഇന്ത്യക്കു പുറമേ അര്‍ജന്റീന, ബ്രസീല്‍, ആസ്ത്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്, റിപബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സഊദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ബ്രിട്ടണ്, അമേരിക്ക എന്നീ രാജ്യങ്ങളാണുള്ളത്. അടുത്ത വര്‍ഷം സപ്തംബര്‍ 9, 10 തിയ്യതികളിലാണ് ന്യൂഡല്‍ഹിയില്‍ ഉച്ചകോടി നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."