വിഴിഞ്ഞത്ത് പൊലിസ് സുരക്ഷ ഒരുക്കിയില്ല; സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുറമുഖ നിര്‍മാണത്തിന് പൊലിസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്താണ് ഹരജി.
പൊലിസ് സുരക്ഷയില്ലാത്തതിനാല്‍ തുറമുഖ നിര്‍മാണം നിലച്ചെന്നും കോടതിയലക്ഷ്യ ഹരജിയില്‍ അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.
പദ്ധതി തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും തുറമുഖ നിര്‍മാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.
പൊലിസ് സുരക്ഷയൊരുക്കാന്‍ സര്‍ക്കാറിന് കഴിയില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ഹരജിയില്‍ പറയുന്നു.
പ്രോജക്ട് സൈറ്റില്‍ വരുന്ന ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും തടയാന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ല. പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."