മൂന്നാം തരംഗം അടുത്തമാസമെന്ന് എസ്.ബി.ഐ
ന്യൂഡല്‍ഹി: കൊവിഡിന്റെ മൂന്നാംതരംഗം രാജ്യത്ത് അടുത്തമാസം മധ്യത്തോടെ തുടങ്ങിയേക്കുമെന്ന് എസ്.ബി.ഐയുടെ ഗവേഷണ റിപ്പോര്‍ട്ട്.
സെപ്റ്റംബറോടെ മൂന്നാംതരംഗം ഉച്ഛസ്ഥായിയില്‍ എത്തും. നിലവിലെ കണക്കുപ്രകാരം ഈ മാസം രണ്ടാംവാരത്തില്‍ ഇന്ത്യയില്‍ പതിനായിരത്തോളം കേസുകള്‍ മാത്രമാവും. എങ്കിലും ഓഗസ്റ്റ് മധ്യത്തോടെ കേസുകള്‍ ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ജി.ഡി.പി കൂടിയ രാജ്യങ്ങളില്‍ മരണനിരക്കും കൂടുതലാണെന്ന കണ്ടെത്തലും പഠനത്തിലുണ്ട്. ഉയര്‍ന്ന ജി.ഡി.പി ഉയര്‍ന്ന മരണനിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളാണ് കൊവിഡ് സമയത്ത് കൂടുതല്‍ ദുരിതം അനുഭവിച്ചത്. ഇന്ത്യയിലും ഈ പ്രവണത ശരിയെന്ന് തെളിയിക്കുന്നു. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്നാട്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ളവയാണ്.
ഇവിടെയാണ് കൂടുതല്‍ ആഘാതം ഉണ്ടായത്. കുറഞ്ഞ പ്രതിശീര്‍ഷ വരുമാനമുള്ള ബിഹാര്‍, ഝാര്‍ഖണ്ഡ്, യു.പി, അസം, എന്നിവിടങ്ങളിലെല്ലാം ആഘാതം താരതമ്യേന കുറവാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."