HOME
DETAILS
MAL
ഹെര്‍പിസ് വൈറസ് ബാധ: കോട്ടുരില്‍ ആന ചരിഞ്ഞു
backup
July 06 2021 | 05:07 AM
തിരുവനന്തപുരം: ഹെര്‍പിസ് വൈറസ് ബാധിച്ച് ആനപരിപാലന കേന്ദ്രത്തില്‍ കുട്ടിയാന ചരിഞ്ഞു. നാല് വയസുള്ള അര്ജുന് എന്ന ആനയാണ് ഹെര്‍പിസ് വൈറസ് ബാധിച്ച് ചരിഞ്ഞത്. കഴിഞ്ഞ ദിവസം കോട്ടൂരില്‍ ഹെര്‍പിസ് ബാധിച്ച് ശ്രീക്കുട്ടി എന്ന കുട്ടിയാന ചരിഞ്ഞിരുന്നു.
മഹാമാരി പോലെ ആനകളില്‍ പടര്‍ന്നുപിടിക്കുന്നതാണ് ഹെര്‍പിസ് വൈറസ്. ഇതുവരെ വാക്സിന് കണ്ടു പിടിച്ചിട്ടില്ല. രക്ത കുഴലുകളുടെ ആവരണം നശിപ്പിക്കുന്ന വൈറസാണ് ഹെര്‍പിസ്. തൊലി നശിക്കുമ്പോള്‍ രക്തം മാംസത്തിലേക്ക് നേരിട്ട് ഇറങ്ങുകയും ഇതോടെ ഓക്സിജന്‍ എടുക്കാനാവാതെ ആന മരണത്തിന് കീഴടങ്ങുകയാണ്. വൈറസ് ബാധയേറ്റാല്‍ കുട്ടിയാനകള്‍ 48 മണിക്കൂറിനിടെ ചാകുമെന്നാണ് വിവരം. വലിയ ആനകളില്‍ ഇത് പനിയായി മാറുമെങ്കിലും ജീവന് നഷ്ടപ്പെടില്ല. ഇവയുടെ തുമ്പിക്കയ്യിലൂടെ പുറത്തു വരുന്ന സ്രവങ്ങള്‍ വഴി വൈറസ് പടര്‍ന്ന് പിടിച്ചേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."