തെരുവുനായയെ നേരിടാന്‍ എയര്‍ഗണ്ണുമായി സുരക്ഷപോയ രക്ഷിതാവിനെതിരേ കേസ്
കാസര്‍കോട്: വിദ്യാര്‍ഥികളെ മദ്റസയില്‍ കൊണ്ടുപോകുന്ന സമയത്ത് തെരുവുനായയെ നേരിടാന്‍ എയര്‍ഗണ്ണുമായി സുരക്ഷപോയ രക്ഷിതാവിനെതിരേ കേസ്. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതരേ ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് ബേക്കല്‍ പൊലിസാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സമീര്‍ കുട്ടികളെ മദ്റസയില്‍ കൊണ്ടുപോകുന്ന സമയത്ത് തോക്കുമായി അകമ്പടി പോയത്.
സാമൂഹിക മാധ്യമങ്ങളില്‍ ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രദേശത്ത് മദ്റസയിലേക്ക് പോകുകയായിരുന്ന ആറ് വയസുകാരനെ നായ കടിച്ചിരുന്നു. മകള്‍ നായയെ പേടിച്ച് മദ്റസയിലേക്ക് പോകാന്‍ മടിച്ചപ്പോഴാണ് എയര്‍ഗണ്ണുമായി സമീര്‍ കൂടെപ്പോയത്. നായ ഓടിച്ചാല്‍ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്ന് സമീര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. ഇയാളുടെ മകനാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."