HOME
DETAILS
MAL
ഹെയ്തി പ്രസിഡന്റ് ജൊവേനല്‍ മൊയ്സേ കൊല്ലപ്പെട്ടു
backup
July 07 2021 | 13:07 PM
പോര്‍ട്ടോ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് ജൊവേനല്‍ മൊയ്സേ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഭാര്യയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന്റെ ചുമതല ഇപ്പോള്‍ തന്റെ കൈയ്യിലാണെന്നും പൊതുജനം സമാധാനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സുരക്ഷ പൊലിസും സൈന്യവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഇംഗ്ലീഷും സ്പാനിഷും സംസാരിക്കുന്ന വിദേശികളാല്‍ പ്രസിഡന്റ് കൊല്ലപ്പെട്ടിരിക്കുന്നു'- സംഭവത്തെക്കുറിച്ച് ജോസഫ് പറഞ്ഞു.
വടക്കേ അമേരിക്കയിലെ ഏറ്റവും ദാരിദ്ര്യമുള്ള കരീബിയന്‍ രാജ്യമാണ് ഹെയ്തി. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കലുഷിതാവസ്ഥയിലാണ് രാജ്യം. 2018 ല്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് നീണ്ടുപോയതും വലിയ സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."