കൊല്‍ക്കത്തയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് 15 ലക്ഷം കവര്‍ന്നു
കൊല്‍ക്കത്ത: യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ഫ്ളാറ്റില്‍ നിന്ന് 15 ലക്ഷം കവര്‍ന്നു. കൊല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് പ്രദേശത്താണ് സംഭവം നടന്നത്. സംഭവം നടക്കുന്ന സമയത്ത് യുവതി ഫ്ളാറ്റില്‍ തനിച്ചായിരുന്നു.
യുവതിയെ കെട്ടിയിട്ട ശേഷം രണ്ടുമൂന്നുപേര് ചേര്‍ന്നാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി സാമ്പിളുകള്‍ എടുക്കുമെന്നും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലിസ് അറിയിച്ചു. യുവതി പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.
പ്രതികള്‍ യുവതിക്ക് പരിചയം ഉണ്ടായിരുന്നവര്‍ ആകാനാണ് സാധ്യതയെന്നാണ് പൊലിസിന്റെ നിഗമനം. അല്ലെങ്കില്‍ അജ്ഞാതരായ രണ്ട് മൂന്ന് പുരുഷന്മാരെ ഫ്ളാറ്റില്‍ പ്രവേശിക്കാന്‍ സ്ത്രീ അനുവദിച്ചത് എന്തുകൊണ്ടാണെന്നും അന്വേഷിക്കുമെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."